ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് നാലാം സ്വർണ്ണം. ബാഡ്മിന്റണിൽ പ്രമോദ് ഭഗതാണ് സ്വർണ്ണം നേടിയത്. പാരാലിമ്പിക്സ് ബാഡ്മിന്റൺ എസ്.എൽ 3 വിഭാഗത്തിലാണ് സ്വർണ്ണം നേടിയത്. തൊട്ടുപുറകേ മനോജ് സർക്കാർ എസ് എൽ 3വിഭാഗത്തിൽ ജപ്പാ ൻ താരത്തെ തോൽപ്പിച്ച് വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 17 ആയി. നാലു സ്വർണ്ണവും 7 വെള്ളിയും 6 വെങ്കലവുമാണ് ദിവ്യാംഗരായ പ്രതിഭകൾ നാടിന് സമ്മാനിച്ചിരിക്കുന്നത്.
So amazing and satisfying moment for all of us. Congratulations 👏 https://t.co/jqizkceP2Z
— M C Mary Kom OLY (@MangteC) September 4, 2021
ബാഡ്മിന്റണിലെ പുരുഷവിഭാഗത്തിൽ ഡാനിയേ ബഥേലിനെ 21-14,21-17നാണ് പ്രമോദ് ഫൈനലിൽ കീഴടക്കിയത്. ബാഡ്മിന്റണിലെ പുരുഷവിഭാഗത്തിൽ ജപ്പാന്റെ ദായ്സൂകേ ഫുജീഹാരയെ തകർത്താണ് പ്രമോദ് ഫൈനലിലേക്ക് കടന്നത്. 21-11,21-16 എന്ന സ്കോറിനാണ് പ്രമോദ് ജയിച്ചത്. എസ്.എൽ3 വിഭാഗത്തിലാണ് പ്രമോദ് പോരാടിയത്. നിലവിൽ ലോക ഒന്നാം നമ്പർ താരമാണ് പ്രമോദ് ഭഗത്.
G O L D 🥇!
Pramod Bhagat scripts history to bag 1st ever gold medal in Men's Singles SL3 event at #Paralympics
A remarkable achievement !
The 4 time BWF Champion adds a #Paralympics Gold to his name#Cheer4India #Praise4Para pic.twitter.com/qZ77Bf8gJA— Anurag Thakur (@ianuragthakur) September 4, 2021
കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് തന്റെ ട്വീറ്റിലൂടെ സ്വർണ്ണ നേട്ടത്തിന് ആദ്യം അഭിനന്ദിച്ചത്.
17th medal for India, A Bronze by Manoj.🥉🇮🇳#ManojSarkar clinches Bronze in #ParaBadminton Men's Singles SL3 event defeating his Japanese counterpart.
Well done Champ ! Congratulations 🎉🎉👏👏👏 #Praise4Para pic.twitter.com/Rkg2offCNW
— Dept of Sports MYAS (@IndiaSports) September 4, 2021
ഇന്ത്യക്ക് അഭിമാനിക്കാനുള്ള ദിനമായിരിക്കും ഇന്ന് എന്ന് പ്രമോദ് ഭഗത് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ലോക കായികതാരം സൈന നഹ്വാൾ ഫൈനലിലേക്ക് പ്രവേശിച്ച പ്രമോദിനെ അഭിനന്ദിച്ചും ആശംസ നേർന്നിരുന്നു.
Comments