കവരത്തി: വിത്യസ്തമായ കൃഷിരീതിയിലൂടെ നേട്ടം കൊയ്യുനൊരുങ്ങുകയാണ് ലക്ഷദ്വീപുകാർ.കടൽ പായൽ കൃഷി ചെയ്ത് വരുമാനമാർഗം കണ്ടെത്താനുള്ള ശ്രമങ്ങൾ ദ്വീപുകാർ ഇതിനോടകം തന്നെ തുടങ്ങികഴിഞ്ഞു.ലക്ഷദ്വീപ് ഭരണകൂടമാണ് പദ്ധതിക്ക പിന്നിൽ.കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിംഎംഎഫ്ആർഐ) ദ്വീപിൽ നടത്തിയ പരീക്ഷണങ്ങൾ വിജയം കണ്ടതിനെ തുടർന്നാണ് വ്യാപക കൃഷിക്കൊരുങ്ങുന്നത്.സിംഎംഎഫ്ആർഐയുടെ സാങ്കേതിക സഹായത്തോടെയാണ് കൃഷി. വിവിധ ദ്വീപുകളിൽ ഇതിനോടകം തന്നെ 2500 ഓളം മുളകൊണ്ട് നിർമ്മിച്ച ചങ്ങാടങ്ങൾ ഉപയോഗിച്ച് പായൽ കൃഷി ആരംഭിച്ചിട്ടുണ്ട്. ദ്വീപിൽ സുലഭമായി ലഭിക്കുന്ന എഡുലിസ് എന്ന ഇനം കടൽ പായലാണ് കൃഷിചെയ്തിരിക്കുന്നത്. ജനവാസമുള്ള ഒമ്പത് ദ്വീപുകളിലാണ് പായൽ കൃഷി ചെയ്യുന്നത്.
10 സ്വയം-സഹായ സംഘങ്ങളാണ് ആദ്യഘട്ടത്തിൽ കൃഷിയുടെ മേൽനോട്ടം വഹിക്കുക. ഇതിലൂടെ ദ്വീപിലെ നൂറിലധികം കുടുംബങ്ങൾക്ക് ഗുണം ലഭിക്കും.
ഭക്ഷണത്തിനും മരുന്നിനും ഉപയോഗിക്കാവുന്ന ഇനം പായലുകൾ വ്യാവസായികാടിസ്ഥാനത്തിൽ ദ്വീപിൽ ഉല്പാദിപ്പിക്കാൻ കഴിയുമെന്ന് സിംഎംഎഫ്ആർഐയുടെ പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.ലക്ഷദ്വീപ് പായൽ കൃഷിക്ക് അനുയോജ്യമായ മണ്ണാണെ്.ഇതിനാൽ 45 ദിവസത്തിനുള്ളിൽ തന്നെ 60 മടങ്ങ് വരെ വളർച്ച നിരക്ക് ലഭിക്കുമെന്നും പഠനത്തിൽ വ്യക്തമാകുന്നു.
സിഎംഎഫ്ആർഐയുടെ സാങ്കേതിക പിന്തുണയോടെ, ലക്ഷദ്വീപിലെ ഫിഷറീസ്, വനം-പരിസ്ഥിതി, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി.
പായൽ കൃഷിയിലൂടെ പ്രതിവർഷം 75 കോടി രൂപയുടെ കടൽ പായൽ ഉല്പാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. മുപ്പതിനായിരം ടൺ കൽപായൽ ആണ് ഉല്പാദിപ്പിക്കുക.പായൽ കൃഷിയിലൂടെ ദ്വീപ് നിവാസികൾക്ക് ലാഭകരമായ ഒരു വരുമാന രീതി പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ലക്ഷ ദ്വീപ് ഭരണകൂടം.
Comments