തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ച നിപ്പ സാംപിളുകൾ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്നലെ പരിശോധനയ്ക്ക് അയച്ച 20 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയിട്ടുണ്ട്. രോഗലക്ഷണമുള്ള 17 പേരിൽ 16 പേർക്കും നിപ്പ ഇല്ലെന്ന് സ്ഥിരീകരിച്ചു. നിലവിൽ നിരീക്ഷണത്തിലുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കുട്ടിയുമായി അടുത്ത് ഇടപഴകിയ 30 പേർക്കും രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. പൂനെയിലേക്ക് അയച്ച 21 സാമ്പിൾ ഫലം കൂടി വരാനുണ്ട്. പൂനെയിലും കോഴിക്കോട്ടുമാണ് പരിശോധന നടത്തിയത്.
പ്രദേശത്ത് പരിശോധന നടത്താനായി എൻഐവി സംഘം രണ്ട് ദിവസത്തിനകം കോഴിക്കോട് എത്തും. സംഘം ഭോപ്പാലിൽ നിന്നും ഇന്ന് പുറപ്പെടും. ഇന്നലെ പുതുതായി 10 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹൗസ് ടു ഹൗസ് സർവ്വേ വിജയകരമായി പുരോഗമിക്കുകായാണെന്നും 42 ദിവസത്തിന് ശേഷമെ നിപ്പ ആശങ്ക പൂർണമായി ഒഴിഞ്ഞുവെന്ന് പറയാനാകൂ എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Comments