തിരുവനന്തപുരം: ടൊയോട്ടയുടെ വാഹനങ്ങൾ ഏറെ പ്രിയങ്കരമാണ് സൂപ്പർതാരം മോഹൻലാലിന്. ഇപ്പോഴിതാ പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഗാർനെറ്റ് റെഡ് നിറത്തിലുള്ള വാഹനമാണ് അദ്ദേഹം തന്റെ ടൊയോട്ട ശേഖരത്തിൽ കൂട്ടിച്ചേർത്തത്.
ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ ഫാൻസ് ക്ലബ്ബാണ് ഇക്കാര്യം അറിയിച്ചത്. താരം വാഹനം ഏറ്റുവാങ്ങുന്ന ചിത്രവും പേജിലൂടെ ക്ലബ്ബ് പുറത്തുവിട്ടു.
ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടോമാറ്റിക് പതിപ്പാണ് താരം സ്വന്തമാക്കിയത്. 2.4 ലിറ്റർ എഞ്ചിനാണ് വാഹനത്തിനുള്ളത്. 150 പിഎസ് കരുത്തും 360 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. 24.99 ലക്ഷമാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയും, ടൊയോട്ടൊയുടെ ആഡംബര എംപിവിയായ വെൽഫയറും കൂടാതെ ടൊയോട്ടയുടെ എസ്യുവിയായ ലാന്റ് ക്രൂസും മോഹൻലാലിന്റെ കാർ ശേഖരത്തിൽ ഉണ്ട്.
Comments