മാഞ്ചസ്റ്റർ ടെസ്റ്റ്: പിന്മാറാൻ ഇന്ത്യ എടുത്ത തീരുമാനം ശരി; 2008ലെ പെരുമാറ്റം മറക്കില്ലെന്ന് ഇംഗ്ലണ്ടിനോട് ഗവാസ്‌ക്കർ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാഞ്ചസ്റ്റർ ടെസ്റ്റ്: പിന്മാറാൻ ഇന്ത്യ എടുത്ത തീരുമാനം ശരി; 2008ലെ പെരുമാറ്റം മറക്കില്ലെന്ന് ഇംഗ്ലണ്ടിനോട് ഗവാസ്‌ക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2021, 04:01 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: കൊറോണ ഭീതിയെ തുടർന്ന് പരമ്പര റദ്ദാക്കാൻ ഇന്ത്യ എടുത്ത തീരുമാനം അവസരോചിതമെന്ന് സുനിൽ ഗവാസ്‌ക്കർ. ഇന്ത്യക്കെതിരെ വിമർശനമുന്നയിക്കും മുന്നേ മുംബൈ ഭീകരാക്രമണം നടപ്പോൾ പരമ്പര അവസാനിപ്പിച്ച ടീമാണ് ഇംഗ്ലണ്ടെന്ന് മറക്കരുതെന്നും ഗവാസ്‌ക്കർ ഓർമ്മിപ്പിച്ചു.

മത്സരം റദ്ദാക്കുന്നതും മാറ്റിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഓർമ്മവരുന്നത് 2008ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനമാണ്. അന്ന് ഇംഗ്ലണ്ട് അപ്രതീക്ഷിതമായി പിൻവാങ്ങിയത് ഒരിക്കലും മറക്കാനാവില്ലെന്നും ഗവാസ്‌ക്കർ പറഞ്ഞു.

മുംബൈയെ നടുക്കിയ 26/11 ഭീകരാക്രമണത്തെ തുടർന്നാണ് ഇംഗ്ലണ്ട് ടീം മടങ്ങി പ്പോയത്.ഞങ്ങൾ സുരക്ഷിതരല്ല എന്ന കാരണം പറഞ്ഞാണ് കെവിൻ പീറ്റേഴ്‌സന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് നിര തിരികെ പോയതെന്നും ഗവാസ്‌ക്കർ ചൂണ്ടിക്കാട്ടി.

മുഖ്യപരിശീലകൻ രവിശാസ്ത്രിക്കും രണ്ട് സഹപരിശീലകർക്കും കൊറോണ സ്ഥിരീകരിച്ചതോടെയാണ് പരമ്പര അനിശ്ചിതത്വത്തിലായത്. കൊറോണ പരിശോധന വേഗത്തിൽ നടത്തിയതിനാലും ഇനി ഏതെങ്കിലും താരത്തിന് മത്സരത്തിനിടെ കൊറോണ സ്ഥിരീകരിച്ചാൽ അത് ഐ.പി.എല്ലിനേയും ബാധിക്കുമെന്നതാണ് ഇന്ത്യൻ താരങ്ങളെ മടങ്ങാൻ നിർബന്ധിതരാക്കിയത്.

2-1 എന്ന നിലയിൽ മേൽകൈ നേടി നിൽക്കുന്ന ഇന്ത്യ പിന്മാറിയതിനെതിരെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പരമ്പരയിൽ നിന്നും പിന്മാറിയാൽ അവസാന ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചതായി കണക്കാക്കുമെന്ന പ്രസ്താവന ഇറക്കിയ ഇംഗ്ലണ്ടിനെതിരെ ബി.സി.സി.ഐ ശക്തമായി പ്രതിഷേധിച്ചതോടെ വിവാദ വാചകങ്ങൾ തിരുത്തി വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു.

ഐ.പി.എല്ലിനും ടി20 ലോകകപ്പിനും ശേഷം, അടുത്ത വർഷം ഇംഗ്ലണ്ടിലെത്തുമ്പോൾ മുടങ്ങിയ ടെസ്റ്റ് കളിക്കാമെന്നാണ് ഇന്ത്യ ഒരു നിർദ്ദേശം വച്ചിട്ടുള്ളത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യഘട്ടമായതിനാൽ ഓരോ ടെസ്റ്റ് ജയത്തിനും പ്രാധാന്യമുള്ളതിനാൽ മുടങ്ങിയ ടെസ്റ്റിൽ എപ്പോൾ വേണമെങ്കിലും പങ്കെടുക്കാൻ തയ്യാറാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies