പുരുഷൻമാർക്ക് പ്രവേശനമില്ലാത്ത ഗ്രാമം; അറിയാം ഉമോജയെക്കുറിച്ച്...വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുരുഷൻമാർക്ക് പ്രവേശനമില്ലാത്ത ഗ്രാമം; അറിയാം ഉമോജയെക്കുറിച്ച്…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2021, 06:18 pm IST
Facebook
Twitter
WhatsAppTelegram

സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ദ്വീപിനെ കുറിച്ച് നാം മുമ്പ് കേട്ടിട്ടുണ്ട്. ജപ്പാനിലെ ഒകിനോ ഷിമ എന്ന ദ്വീപാണിത്. എന്നാൽ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു ദ്വീപുണ്ട് ആഫ്രിക്കൻ രാജ്യമായ കെനിയയിൽ.

ഉമോജ എന്ന വാക്കിനു സ്വാഹിലി ഭാഷയിൽ ഐക്യമെന്നാണ് അർത്ഥം. ഈ ലോകത്തിൽ ഇങ്ങനെയൊരു സ്ഥലമുണ്ടോയെന്ന് സംശയം തോന്നാം. പുരുഷവിദ്വേഷികളായ സ്ത്രീകളുടെ സ്വപ്നഭൂമിയാണ് ഈ ഗ്രാമമെന്ന് പറയാം. ഈ പെൺഗ്രാമത്തെ സൃഷ്ടിച്ചത് ഒരു പുരുഷാധിപത്യ സമൂഹമാണ്. കാരണം അത്രയും അടിച്ചമർത്തപ്പെട്ടവരായിരുന്നു ആ നാട്ടിലെ സ്ത്രീകൾ. ലൈംഗിക ചൂഷണങ്ങളും ബാലവിവാഹങ്ങളും പുരുഷൻമാരിൽനിന്നുള്ള മർദ്ദനവും ഏറെ സഹിച്ചവരായിരുന്നു മുൻപ് ഇവർ. മാതാപിതാക്കളുടെ സ്വത്തിലുംഅവകാശമുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് ആ സംഭവം ഉണ്ടായത്. ബ്രിട്ടീഷ് പട്ടാളം ഗ്രാമത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തു. 1990-ലാണ് സംഭവം. ഇതോടെ ഗ്രാമത്തിലെ പുരുഷൻമാർ ബലാത്സംഗം ചെയ്യപ്പെട്ട തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ചു. ബലാത്സംഗം ചെയ്യപ്പെട്ടതുമൂലം ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയായിരുന്നു റെബേക്ക ലോലോസോലി എന്ന യുവതി. ഇവിടെ വനിതാ മേധാവിത്വ സമൂഹത്തെ വാർത്തെടുക്കാൻ പ്രധാന പങ്കു വഹിച്ചതും റെബേക്ക ആയിരുന്നു. തന്നെ പോലെ നിരവധി പേർ ഉമോജയിലുണ്ടെന്ന് മനസിലാക്കിയ റെബേക്ക ഇവരെ കൂടെ കൂട്ടി എങ്ങനെയും അതിജീവിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.

റെബേക്ക 50 സ്ത്രീകളെ കൂടെ കൂട്ടി 1990-ൽ ഉമോജ സ്ഥാപിച്ചു. തുടക്കകാലത്ത് 15 സ്ത്രീകളായിരുന്നു കൂട്ടായ്മയിൽ ഉണ്ടായിരുന്നത്. സ്ത്രീകൾക്കൊപ്പം വരുന്ന ആൺകുട്ടികൾ അവർക്ക് 18 വയസ്സ് തികയുമ്പോൾ ആ ഗ്രാമം വിട്ട് പോകണം എന്നാണ് നിയമം.
ആരംഭകാലത്ത് ഇവർ ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും മനോധൈര്യം വിടാതെ മുന്നോട്ട് പോയി. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ സമ്പാദ്യമോ ഇല്ലാത്ത ഇവർ ഉമോജയെന്ന ഗ്രാമത്തിൽ ഒത്തുകൂടുകയായിരുന്നു.

കൃഷിയായിരുന്നു ഉമോജയുടെ ആദ്യ വരുമാനമാർഗം. പിന്നീട് ഇവർ ആഭരണ നിർമാണത്തിലേക്കും കരകൗശല നിർമാണത്തിലേക്കുമൊക്കെ തിരിഞ്ഞു. ടൂറിസ്റ്റുകളും പതുക്കെ പതുക്കെ ഉമോജയെ തേടിയെത്താൻ തുടങ്ങി. ഗ്രാമത്തെ തേടിയെത്തുന്ന ടൂറിസ്റ്റുകളെ പുരുഷൻമാർ
ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ ഉമോജയിലെ പെണ്ണുങ്ങൾ പ്രതികരിക്കാൻ തുടങ്ങി. പ്രതിരോധം കടുത്തപ്പോൾ പ്രശ്‌നങ്ങൾ സൃഷ്ടിച്ചവർ ഓടിപ്പോയി. ക്രമേണ വിനോദസഞ്ചാരികൾ വീണ്ടുമെത്താൻ തുടങ്ങി.

ഗ്രാമം പ്രശസ്തമായതോടെ സർക്കാർ സഹായങ്ങളും ഇവർക്ക് ലഭ്യമായി തുടങ്ങി. പിന്നീട് ഉമോജ എന്ന ഗ്രാമം സ്ത്രീകൾക്ക് മാത്രമായി എഴുതി നൽകാൻ കെനിയൻ സർക്കാർ തീരുമാനിച്ചു. അങ്ങിനെ പുരുഷൻമാർക്ക് പ്രവേശനമില്ലാത്ത ലോകത്തെ ഏക ഗ്രാമമായി ഉമോജ. വീടുകളിൽ ഒതുങ്ങി കൂടാതെ സ്വാശ്രയത്വത്തിനായവർ നിരന്തരം പോരാടി. ടൂറിസമാണ് ഇപ്പോൾ ഉമോജയുടെ നട്ടെല്ല്.

ഗ്രാമം സന്ദർശിക്കാനെത്തുന്നവർക്ക് ഇവിടെ താമസ സൗകര്യവുമുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ മാത്രമല്ല ഇവിടെയുള്ളത്. പുരുഷാധിപത്യ സമൂഹത്തോട് പ്രതിഷേധമുള്ളവർക്കും വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തവർക്കും പ്രവേശനമുണ്ട്. ഗാർഹിക പീഡനം അനുഭവിക്കുന്ന കെനിയയിലെ സ്ത്രീകൾക്ക് ഏതു നിമിഷവും ഓടിയെത്താവുന്ന അഭയകേന്ദ്രം കൂടിയാണ് ഉമോജ.

Tags: Kenya
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies