ആലപ്പുഴ : പൂച്ചാക്കലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തൈക്കാട്ടുശ്ശേരി രോഹിണിയിൽ വിപിൻ ലാൽ (37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയ്ക്ക് ഫോണിൽ മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഏഴംഗ സംഘമാണ് കൊലപ്പെടുത്തിയത്. ഇതിൽ ഒരാളായ സുജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാലിന്യം കൊണ്ടു പോകുന്ന ടാങ്കർ ലോറിയുടെ ഉടമയാണ് മരിച്ച വിപിൻ ലാൽ.
Comments