'നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് ', മത ഭീകരവാദവും...വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് ‘, മത ഭീകരവാദവും…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2021, 04:20 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നാർക്കോട്ടിക്ക് ജിഹാദുകളെകുറിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന കേരളത്തിലിപ്പോൾ ചർച്ച ചെയ്യുകയാണ്. വസ്തുതകൾ ചൂണ്ടിക്കാട്ടി സാമൂഹ്യവിപത്തിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചതിന് ജോസഫ് കല്ലറങ്ങാടിനെ വളഞ്ഞിട്ടാക്രമിക്കുകയാണ് മതമൗലീക വാദികൾ. വർത്തമാനകാല യാഥാർത്ഥ്യങ്ങളെ തുറന്ന് കാണിച്ചുള്ള ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയവർക്ക് വ്യക്തമായ അജണ്ടയുണ്ട്. ബിഷപ്പ് നൽകിയ മുന്നറിയിപ്പുകളെ മതവിരുദ്ധ പ്രസ്താവനയായി വ്യാഖ്യാനിച്ചുകൊണ്ടുള്ള വ്യാപകമായ പ്രചാരണമാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത്.

കോട്ടയം കുറിവിലങ്ങാട് പള്ളിയിലെ എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് കേരളം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെകുറിച്ച് ബിഷപ്പ് ജോസഫ് കല്ലറങ്ങാട് തുറന്ന് പറഞ്ഞത്. ജനാധിപത്യരാജ്യത്ത് ആയുധമെടുത്ത് മറ്റ് മതസ്തരെ നശിപ്പിക്കുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ ജിഹാദികൾ ഇപ്പോൾ ആർക്കും എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റാത്ത മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലുളള രണ്ട് മാർഗങ്ങളാണ് ലൗ-നാർകോക്കോട്ടിക് ജിഹാദുകളെന്നായിരുന്നു ബിഷപ്പിന്റെ പ്രസംഗം.

കേരളത്തിൽ ഭീകര പ്രവർത്തകരുടെ സ്ലീപ്പിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന പോലീസ് മേധാവി തന്നെ വെളിപ്പെടുത്തിയത് ഇതിനോട് ചേർത്ത് വായിക്കണമെന്നും ജോസഫ് കല്ലറങ്ങാട് പറഞ്ഞു. യുവജനതയെ മയക്കുമരുന്നിന് അടിമകളാക്കി ജീവിതം നശിപ്പിക്കുന്ന രീതിയാണ് നാർക്കോട്ടിക് ജിഹാദെന്നും രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രസംഗത്തിനിടയിൽ ബിഷപ്പ് വിശ്വാസികൾക്ക് മുന്നറിയിപ്പും നൽകി.

പ്രസംഗത്തിനെതിരെ ആദ്യം പ്രതിഷേധമുയർത്തിയത് തീവ്ര മുസ്‌ളീം സംഘടനകളായിരുന്നു. പിന്നാലെ പ്രസംഗത്തെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ഇടത്-വലത് നേതാക്കളും രംഗത്തു വന്നു. ഇതിൽനിന്നും പ്രചോദിതരായി ബിഷപ്പിനും ക്രിസ്ത്യൻ സമൂഹത്തിനുമെതിരെ മുസ്ലീം ഐക്യവേദിയെന്ന സംഘടന കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസിലേക്ക് പ്രകടനം നടത്തി. അയൽജില്ലകളിൽ നിന്നും പോലും സംഘടിച്ചെത്തിയ പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരാണ് കൊലവിളിയുമായി പാലാ നഗരത്തിൽ പ്രകടനം നടത്തിയത്. കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ പ്രതിഷേധത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളുയത്തി. എന്നാൽ സംഭവത്തിൽ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ബിഷപ്പ് ഒറ്റപ്പെടുമെന്ന് കരുതിയവർക്ക് തെറ്റി. പ്രസ്താവനയെ പിൻതുണച്ച് കെസിബിസിയും തൃശ്ശൂർ അതിരൂപതയും ദേശീയവാദികളും പരസ്യമായി രംഗത്ത് വന്നു. പാലാ നഗരത്തിൽ നാട്ടുകാർ പ്രകടനം നടത്തി. പ്രസംഗത്തിലെ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നതായി പാലാ ബിഷപ്പും വ്യക്തമാക്കി. ഇതോടെ പല രാഷ്‌ട്രീയ നേതാക്കൾക്കും നിലപാടുകൾ മയപ്പെടുത്തേണ്ടി വന്നു.

സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ വിദ്വേഷ പ്രചരണ നടത്തുന്ന മതമൗലീക വാദികൾക്കും അവരെ അനുകൂലിക്കുന്ന മാദ്ധ്യമങ്ങൾക്കുമെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലും നിരവധി പേർ രംഗത്ത് വരുന്നുണ്ട്. മയക്കു മരുന്ന് മാഫിയകളും ഭീകരസംഘടനകളും ഒന്നിച്ചുതന്നെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തിക്കുന്നത്. പല തീവ്രവാദ സംഘടനകളും വിധ്വംസക പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് മയക്കുമരുന്ന് വ്യാപാരത്തിലൂടെയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബിഷപ്പിന്റെ പ്രസംഗത്തെ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിമർശിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് ഭീഷണിയും കൊലവിളിയും നടത്താൻ ആർക്കും അവകാശമില്ല. വർഗീയ പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനും വേണ്ടി സത്യത്തെ മൂടിവെയ്‌ക്കാനുള്ള ശ്രമം ഒരിക്കലും വിലപ്പോവുകയില്ല. അതുകൊണ്ടു തന്നെയാണ് ജോസഫ് കല്ലറങ്ങാടിന് പിൻതുണയേറുന്നതും.

സത്യങ്ങൾ പറയാൻ അനുവദിക്കാത്തത് ഫാസിസം തന്നെയാണ്. ഇന്ത്യ താലിബാനല്ലെന്ന് മതമൗലീക വാദികളെ ഓർമ്മപ്പെടുത്തേണ്ടിവരികയാണ്. അതുകൊണ്ടുതന്നെ പൊതുസമൂഹവും പറയുന്നു നാർക്കോട്ടിക്‌സ്് മാത്രമല്ല മതതീവ്രവാദവും ‘ ഈസ് എ ഡേർട്ടി ബിസിനസ് ‘.

Tags: Kerala Policelove jihadkcbcNarcotics Drugspala bishop
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies