ന്യൂഡൽഹി: എൻജിനീയറിങ്ങ് കോളജുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയായ ജെഇഇ മെയിൻ നാലാം ഘട്ടത്തിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയുടെ (എൻടിഎ) ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. (jeemain.nta.nic.in)
മെയിൻ പരീക്ഷയുടെ ഫല പ്രഖ്യാപനത്തിനു ശേഷം അഡ്വാൻസ് പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികളും ഉടൻ ആരംഭിക്കും. സ്ക്രീനിങ്ങ് പരീക്ഷയായ ജെഇഇ മെയിനിൽ യോഗ്യത നേടുന്ന ആദ്യ രണ്ടര ലക്ഷം വിദ്യാർത്ഥികളെയാണ് അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് പരിഗണിക്കുക.
ഐഐടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുവാൻ നടത്തുന്ന പരീക്ഷയാണ് ജെഇഇ. ഐഐടി ഖരക്പൂരാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. മെയിൻ പരീക്ഷയുടെ ഫല പ്രഖ്യാപിച്ചതിനു ശേഷം വിദ്യാർത്ഥികൾക്ക് അവരുടെ സ്കോർ കാർഡും, റാങ്ക്ലിസ്റ്റും എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നം ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും.
Comments