സിൽവാസ: ദാമൻ ദ്യൂ മേഖലയിലെ കടലിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും ജീവനക്കാരെ തീര രക്ഷാ സേന രക്ഷപെടുത്തി. ആകെ ഏഴ് ജീവനക്കാരെയാണ് തീര രക്ഷാ സേന രക്ഷപെടുത്തിയത്. ഐഎഫ്ബി-രാം എന്ന പേരിലുള്ള കപ്പലാണ് അപകട ത്തിൽപ്പെട്ടത്.
കാലാവസ്ഥ മോശമായതിനെ തുടർന്നാണ് കനത്ത തിരയിൽ കപ്പൽ മറിഞ്ഞത്. വിവരം ലഭിച്ചതിനെ തുടർന്ന് ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം വേഗത്തി ലാക്കിയത്. ഇന്നലെ രാത്രിയിലാണ് ചെറുകപ്പൽ അപകടത്തിൽപ്പെട്ടത്.
ഇതേ മേഖലയിൽ ഈ മാസം 3-ാം തിയതി അപകടത്തിൽപ്പെട്ട മത്സ്യബന്ധന ബോട്ടിലെ ഒരു വ്യക്തിയെ അന്ന് തീരരക്ഷാ സേന ഹെലികോപ്റ്റർ സഹായത്താൽ രക്ഷപെടുത്തിയിരുന്നു. മുംബൈ അർനാൾപാഡ മേഖലയിലെ തീരരക്ഷാ സേനാ വിഭാഗമാണ് രണ്ടു സംഭവങ്ങളിലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Comments