കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണ്ണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പ്രതികളിൽ നിന്ന് പിടികൂടിയ 15 ലക്ഷത്തോളം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്. മുഖ്യ പ്രതി സരിത്തിൽ നിന്ന് പിടികൂടിയ പണമാണ് കണ്ടു കെട്ടിയത്.
പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്നും പിടികൂടിയ ഒരു കോടി രൂപ ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു, കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വർണ്ണത്തിനായി നിക്ഷേപിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ഇഡി വ്യക്തമാക്കുന്നു.
സ്വർണക്കടത്തിൽ പണം നിക്ഷേപിച്ച ഒൻപത് പേർക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. റബിൻസ്, അബ്ദു പിടി, അബ്ദുൾ ഹമീദ്, ഷൈജൽ, കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസൽ, അൻസിൽ, ഷമീർ എന്നിവർക്കാണ് ഇഡി നോട്ടീസ് അയച്ചത്.
Comments