പട്ടിണിയിൽ മുങ്ങുന്ന മരതക ദ്വീപ് ; കമ്മ്യൂണിസ്റ്റ് ചൈനയുടെ ചതി ; ശ്രീലങ്കയ്ക്ക് എന്താണ് സംഭവിക്കുന്നത് ... വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പട്ടിണിയിൽ മുങ്ങുന്ന മരതക ദ്വീപ് ; കമ്മ്യൂണിസ്റ്റ് ചൈനയുടെ ചതി ; ശ്രീലങ്കയ്‌ക്ക് എന്താണ് സംഭവിക്കുന്നത് … വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 07:53 am IST
Facebook
Twitter
WhatsAppTelegram

കൊളംമ്പോ: ശ്രീലങ്കയെന്ന ദ്വീപ് രാഷ്‌ട്രം മുങ്ങുകയാണ്. കമ്മ്യൂണിസ്റ്റ് ചൈന ഒരുക്കിയ മരണ കിണറിൽനിന്ന് നിന്ന് കരകയറാനാവാതെ. കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണവിടെ. റേഷൻകടകളിൽ ജനങ്ങളുടെ നീണ്ട നിര. ഭക്ഷണം പാകം ചെയ്യാനുള്ള എണ്ണപോലും ആവശ്യത്തിന് ലഭിക്കുന്നില്ല. സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ കടന്നു പോവുകയാണ് സിംഹളനാട്. എന്താണ് ശ്രീലങ്കയ്‌ക്ക് സംഭവിച്ചത് ? അല്ലെങ്കിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ?

ശ്രീലങ്കയിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുകയാണ്. അവശ്യസാധങ്ങൾ പോലും ലഭിക്കാതെ ജനങ്ങൾ പൊറുതി മുട്ടുന്നു. അരി,പഞ്ചസാര,പാൽപ്പൊടി, പാചകത്തിനുള്ള എണ്ണ തുടങ്ങിയയ്‌ക്ക് രാജ്യത്ത് കടുത്ത ക്ഷാമം നേരിടുകയാണ്. ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഉയർന്ന പലിശ നിരക്കിൽ വാങ്ങിയ കടത്തിന്റെ തിരിച്ചടവിനായി വരുമാനത്തിന്റെ സിംഹഭാഗവും വിനിയോഗിക്കുന്നതാണ് പ്രതിസന്ധിരൂക്ഷമാകാൻ കാരണം.

ശ്രീലങ്കയുടെ വരുമാനത്തിന്റെ 90 ശതമാനവും ടൂറിസം മേഖലയിൽ നിന്നായിരുന്നു. കൊറോണ പ്രതിസന്ധിമൂലം വിനോദ സഞ്ചാര മേഖല പൂർണമായും തകർന്നു. ഈ അവസരം മുതലെടുത്ത് ചൈന നയതന്ത്ര ബന്ധം കൂടുതൽ സുദൃഢമാക്കുകയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തു. അന്താരാഷ്‌ട്ര നാണയ നിധി പോലുള്ള ഏജൻസികളെ ഒഴിവാക്കിയാണ് ചൈനയിൽ നിന്ന് യഥേഷ്ടം വായ്പകൾ സർക്കാർ സ്വീകരിച്ചത്.

കഴിഞ്ഞ ജനുവരിയിൽ അഞ്ച് ബില്യൻ ഡോളറും രണ്ടാഴ്ച മുമ്പ് 308 മില്യൺ ഡോളറും കടം വാങ്ങി. വായ്പകളുടെ തിരിച്ചടവിനും പലിശയ്‌ക്കുമായി വിദേശ നാണ്യ ശേഖരത്തിൽ നിന്നാണ് തുക സർക്കാർ ഇപ്പോൾ ചിലവഴിക്കുന്നത്. ഇതോടെ രാജ്യത്തേക്ക് ഭക്ഷ്യ സാധങ്ങൾ ഇറക്കുമതി ചയ്യുന്നതിനായി നീക്കി വച്ചിരിക്കുന്ന തുകയിൽ കുറവുണ്ടായി. ഇറക്കുമതി കുറഞ്ഞതോടെ അവശ്യസാധനനങ്ങൾക്കുണ്ടായ ക്ഷാമം പരിഹരിക്കുന്നതിനായി സർക്കാർ കാര്യമായ ഇടപെടലുകളും നടത്തുന്നില്ല.

രാജ്യത്തെ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങൾ പൂർണമായും സർക്കാർ പിടിച്ചെടുത്തിരിക്കുകയാണ്. കൊറോണ പ്രതിസന്ധികൾക്കിടയിൽ പോലും വയ്പാ തിരിച്ചടവുകൾക്ക് ചൈന ഒരു ഇളവും നൽകിയിട്ടില്ല. തങ്ങളുടെ വരുമാനവും കരുതൽ ധനവുമടക്കം വായ്പാതിരിച്ചടവിലേക്ക് നൽകേണ്ടി വരികയാണ്.

പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രബാങ്ക് അടുത്ത കാലത്തായി വായ്പപലിശ നിരക്ക് കൂട്ടിയതും രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചടിയായി. ശ്രീലങ്കൻ രൂപയുടെ വിനിമയ മൂല്യവും കുത്തനെ ഇടിയുകയാണ്. ചൈനയുടെ ചതിക്കുഴിയിൽ വീണ ലങ്കൻ സർക്കാറിന് സ്വന്തം രാജ്യത്തെ ജനത പട്ടിണികൊണ്ട് മരിച്ചുവീഴുന്നത് നിസ്സഹായരായി നോക്കി നിൽക്കാനേ കഴിയുന്നുള്ളു.

Tags: IMFsrilanka-chinaindia-china-srilankaWorld BankSrilankan Economy
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies