തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട കോളേജുകൾ അടുത്ത മാസം തുറക്കും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ തുറക്കാനാണ് തീരുമാനം.
ഒക്ടോബർ നാലിനാണ് കോളേജുകൾ തുറക്കുക. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും, രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുമാണ് ക്ലാസുകൾ ഉണ്ടാകുക. ബിരുദ വിദ്യാർത്ഥികളെ രണ്ടായി തിരിച്ച് ഒന്നിടവിട്ട വേളകളിലാകും ക്ലാസുകൾ.
ക്ലാസുകളുടെ സമയം കോളേജുകൾക്ക് തീരുമാനിക്കാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾക്ക് പ്രാധാന്യം നൽകാമെന്നും ഉത്തരവിലുണ്ട്.
കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകണം ക്ലാസുകൾ. ഇക്കാര്യം ഉറപ്പാക്കാൻ സ്ഥാപന അധികാരികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
Comments