ബാങ്കോക്ക്: പ്രിയപ്പെട്ട ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനിടെ ശല്യം ചെയ്യുന്നവരെ ശകാരിക്കുക എന്നത് മനുഷ്യസഹജമാണ്. എന്നാൽ അത്തരത്തിലുള്ള സ്വഭാവം കാണിക്കുന്നത് ഒരു നായക്കുട്ടിയായാലോ? തായ്‌ലാന്റിൽ നിന്നും പങ്കുവെച്ച ഒരു വീഡിയോയിലാണ് നായ്‌ക്കുട്ടിയുടെ വികൃതി കാണാൻ സാധിക്കുന്നത്.
പോമറെനിയൻ ഇനത്തിൽ പെട്ട നായ്‌ക്കുട്ടിയെ ഇളനീർ കുടിക്കുന്നതിനിടെ ഉടമ ശല്യം ചെയ്തു. തുടർന്ന് ഇയാൾക്കെതിരേ കുരച്ചും, രൂക്ഷമായി നോക്കിയുമാണ് നായ്കുട്ടി പ്രതികരിച്ചത്. കാഴ്ചക്കാരെ രസിപ്പിക്കുന്ന വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
ഇളനീർ ആസ്വദിച്ച് കുടിക്കുന്നതിനിടെ ഒളികണ്ണിട്ട് നോക്കുന്ന നായ്‌ക്കുട്ടിയുടെ വികൃതികൾ ഏവരെയും രസിപ്പിക്കുന്നതാണ്.















