ചെന്നൈ സൂപ്പറാകുമോ അതോ മുംബൈ ഇന്ത്യൻസ് പ്രതാപം നിലനിർത്തുമോ?ക്രിക്കറ്റ് ലോകം ഐപിഎൽ ആവേശത്തിലേയ്ക്ക്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെന്നൈ സൂപ്പറാകുമോ അതോ മുംബൈ ഇന്ത്യൻസ് പ്രതാപം നിലനിർത്തുമോ?ക്രിക്കറ്റ് ലോകം ഐപിഎൽ ആവേശത്തിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2021, 03:54 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ കൊറോണ വ്യാപനത്തെ തുടർന്ന് പാതിവഴിയിൽ നിർത്തേണ്ടിവന്ന മത്സരങ്ങൾ നാല് മാസത്തെ ഇടവേളയ്‌ക്ക് ശേഷം യുഎഇയിൽ പുനരാരംഭിക്കുകയാണ്. ഇന്ന് വൈകീട്ട് നടക്കുന്ന ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർകിംങ്‌സിനെ നേരിടും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കാണികൾക്ക് പ്രവേശനം നൽകുമെന്നതിനാൽ ആരാധകരുടെ ആവേശം വാനോളം. അറിയാം അറേബ്യൻ മണ്ണിൽ നടക്കുന്ന ഐപിഎൽ വിശേഷങ്ങൾ

ദുബാദ്,ഷാർജ,അബുദാബി എന്നിവടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കഴിഞ്ഞ മെയ് 4 ന് ടൂർണമെന്റ് നിർത്തിവെയ്‌ക്കുമ്പോൾ 29 മത്സരങ്ങൾ പൂർത്തിയായിരുന്നു. അവശേഷിക്കുന്ന 31 മത്സരങ്ങൾക്കാണ് 30 ലക്ഷം ഇന്ത്യക്കാരുള്ള യുഎഇ ആഥിത്യമരുളുന്നത്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ടി ട്വന്റി ലോകകപ്പിനു മുൻപുളള സന്നാഹമെന്ന നിലയിലും ഐപിഎൽ രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു.

കൊറോണ ഭീതിയെ തുടർന്ന് പല വിദേശ താരങ്ങളും പിൻമാറിയെങ്കിലും ഇന്ത്യൻ ലോകകപ്പ് ടീമിൽ ഉൾപ്പെട്ട മിക്കതാരങ്ങളും മത്സരങ്ങളിൽ പങ്കെടുക്കും. വിരാട് കോലി, മഹേന്ദ്ര സിംഗ് ധോണി, ശിഖർ ധവാൻ, സഞ്ജു വി സാംസൺ,രോഹിത് ശർമ്മ തുടങ്ങിയവരുടെ സാന്നിദ്ധ്യം ഗ്യാലറികളെ ഇളക്കിമറിക്കും. ട്വന്റി ട്വന്റി ലോക ഒന്നാം നമ്പർ താരം ഡേവിഡ് മലാൻ, ഓൾറൗണ്ടർ ക്രിസ് വോക്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർ ജോണി ബെയർസ്‌റ്റോ എന്നവരാണ് ടൂർണമെന്റിൽ നിന്നും പിൻമാറിയ പ്രമുഖർ.

നാളെ മത്സരത്തിൽ കൊൽക്കത്തയും ബംഗളൂരുവും ഏറ്റുമുട്ടും. എട്ടു ടീമുകളിൽ രണ്ടു ടീമുകൾ എട്ടു മത്സരങ്ങൾ വീതവും മറ്റുള്ളവർ ഏഴു മത്സരങ്ങളുമാണ് ഇതുവരെ പൂർത്തിയാക്കിയത്. മത്സരങ്ങൾ ഇടക്ക് നിർത്തുമ്പോൾ എട്ടു മത്സരങ്ങളിൽ ആറു ജയവും രണ്ടു തോൽവിയുമായി 12 പോയിന്റോടെ ഡൽഹി ക്യാപ്പിറ്റൽസാണ് മുന്നിൽ. ഏഴു മത്സങ്ങളിൽനിന്ന് അഞ്ചു ജയവും രണ്ടു തോൽവിയുമായി 10 പോയിന്റോടെ ചെന്നൈയും അതേ പോയിന്റുമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമാണ് മൂന്നാം സ്ഥാനത്ത്.

ടൂർണമെന്റിൽ അഞ്ച് തവണ ജേതാക്കളായ മുംബൈ നാലാം സ്ഥാനത്താണ്.ഇന്ന് ആരംഭിക്കുന്ന റൗണ്ട് റോബിൻ ലീഗ് മത്സരങ്ങൾ ഒക്ടോബർ എട്ടിന് അവസാനിക്കും. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ 15 ന് ഇന്ത്യൻ സമയം രാത്രി 7.30 നാണ് കലാശപ്പോരാട്ടം. ഏകദിന-ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ടി ട്വന്റിയെ വ്യത്യസ്തമാക്കുന്നത് താരങ്ങളുടെ വീറും വാശിയും തന്നെ. ഒരോ പന്തും അതിർത്തികൾ കടക്കുന്നതും സ്റ്റമ്പുകൾ പിഴുതെറിയുന്നതും ക്രിക്കറ്റ് ആരാധകർ ആർപ്പുവിളികളോടെ സ്വീകരിക്കുന്നത് അതുകൊണ്ടുതന്നെ.

Tags: ABUDABIdubaiUAEIPL-CHENNAI SUPER KINGSCORONA IPL
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

Latest News

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies