ന്യൂഡൽഹി: വൈകല്യമുള്ള ആളുകൾക്ക് ഇനി വാക്സിനേഷൻ കൂടുതൽ സൗകര്യപ്രദമാകും.പുതിയ പദ്ധതിക്ക് സുപ്രീം കോടതി കേന്ദ്രത്തോട് നിലപാട് തേടി.ഇത് സംബന്ധിച്ചുള്ള നോട്ടീസ് സുപ്രീം കേടതി കേന്ദ്രത്തിന് കൈമാറി.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ആണ് കേന്ദ്ര സർക്കാരിനോട് നടപടികളെടുക്കാൻ അഭ്യർത്ഥിച്ചത്. സർക്കാർ അഭിഭാഷകൻ തുഷാർ മേത്തയോടാണ് കോടതി സഹായം അഭ്യർത്ഥിച്ചത്.
ദിവ്യാംഗരുടെ സംഘടനയായ എവറ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദേശം. നിലവിൽ വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാനും വാക്സിനേഷൻ കേന്ദ്രത്തിൽ പോയി വാക്സിൻ സ്വീകരിക്കാനും നിരവധിപേരാണ് ബുദ്ധിമുട്ടിയിരുന്നത്.പുതിയ പദ്ധതി പ്രകാരം ദിവ്യാംഗർക്കും അവരുടെ ആശ്രിതർക്കും എളുപ്പത്തിൽ വാക്സിൻ ലഭ്യമാകും.
ദിവ്യാംഗർക്കും എളുപ്പത്തിൽ വാക്സിൻ ലഭ്യമാകുന്നതോടെ സമ്പൂർണവാക്സിനേഷൻ രാജ്യം എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ യാത്ര കുറച്ച് കൂടി എളുപ്പമാകും എന്നാണ് പ്രതീക്ഷ.
Comments