ഭക്ഷ്യസുരക്ഷയിൽ ഒന്നാം സ്ഥാനം നേടി ഗുജറാത്ത്; കേരളത്തിനും അഭിമാനിക്കാം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭക്ഷ്യസുരക്ഷയിൽ ഒന്നാം സ്ഥാനം നേടി ഗുജറാത്ത്; കേരളത്തിനും അഭിമാനിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2021, 08:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭക്ഷ്യസുരക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗുജറാത്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ദേശീയ ഭക്ഷ്യസുരക്ഷയുടെ മൂന്നാം സൂചികയിലാണ് ഗുജറാത്തിന്റെ നേട്ടം വെളിപ്പെടുത്തിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കേരളം.

ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ്( എഫ്എസ്എസ്എഐ) സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചിക പുറത്തിറക്കുന്നത്. അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പദവി നിശ്ചയിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇതിന്റെ മൂന്നാം സൂചിക പുറത്തിറക്കിയത്.

സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മൂന്നായി തിരിച്ചാണ് പദവികൾ നിശ്ചയിക്കുന്നത്. 20 സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഒരു വിഭാഗവും ബാക്കിയുള്ള എട്ട് സംസ്ഥാനങ്ങൾ മറ്റൊരു വിഭാഗവുമാണ്. കേന്ദ്രഭരണ പ്രദേശമാണ് മൂന്നാം വിഭാഗം.

വലിയ സംസ്ഥാനങ്ങളാണ് ആദ്യ വിഭാഗത്തിലുള്ളത്. ഇതിൽ ഒന്നാം സ്ഥാനമാണ് ഗുജറാത്ത് കരസ്ഥമാക്കിയത്. നൂറിൽ 72 പോയന്റാണ് ഗുജറാത്ത് നേടിയത്. പട്ടികയിൽ കേരളം രണ്ടാം സ്ഥാനത്തും തമിഴ്‌നാട് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. ഒഡീഷ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മദ്ധ്യപ്രദേശ്, പശ്ചിമബംഗാൾ, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഈ വിഭാഗത്തിലെ ആദ്യ 10 സ്ഥാനങ്ങളിൽ ഇടം പിടിച്ചു. ആന്ധ്രാപ്രദേശ് 19ാം സ്ഥാനത്തും രാജസ്ഥാൻ 18ാം സ്ഥാനത്തുമാണ്. ബീഹാറാണ് അവസാന സ്ഥാനത്ത്.

അതേസമയം, ചെറിയ സംസ്ഥാനങ്ങളിൽ ഗോവയാണ് ഒന്നാം സ്ഥാനത്ത്. മേഘാലയയും മണിപ്പൂരുമാണ് തൊട്ടുപിന്നിൽ. എട്ട് ചെറിയ സംസ്ഥാനങ്ങളിൽ മിസോറാം അവസാന സ്ഥാനത്താണ്.

എട്ട് കേന്ദ്രഭരണ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം, ജമ്മു കശ്മീർ ഏറ്റവും ഉയർന്ന ഭക്ഷ്യസുരക്ഷയുള്ള കേന്ദ്രഭരണ പ്രദേശമായി മാറി. അതേസമയം ആൻഡമാൻ നിക്കോബാർ ദ്വീപുകൾ രണ്ടാം സ്ഥാനത്തും ഡൽഹി മൂന്നാം സ്ഥാനത്തുമാണ്. ഭക്ഷ്യസുരക്ഷയുടെ ഏറ്റവും താഴ്ന്ന നിലവാരമുള്ള കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. നൂറിൽ 18 പോയിന്റ് മാത്രമാണ് ലക്ഷദ്വീപ് നേടിയത്.

ഭക്ഷ്യസുരക്ഷ എന്നത് സമൂഹത്തിന്റെ നിർണ്ണായകവും പ്രധാനവുമായ ഘടകമാണ്. മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതിലൂടെ ലോകത്തിലെ പത്ത് ശതമാനം ആളുകൾക്കും രോഗം പിടിപെടുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. മാത്രമല്ല, 4.2 ലക്ഷം പേരാണ് പ്രതിവർഷം വൃത്തിഹീനമായ ഭക്ഷം കഴിച്ച് മരിക്കുന്നത്. ഇതിൽ 1.2 ലക്ഷം പേർ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്നത് മറ്റൊരു വസ്തുത.

ShareTweetSendShare

More News from this section

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

Latest News

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

നിയമസഭയില്‍ ബിജെപിക്ക് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ്; ഉദ്ഘാടനം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍

ഹിമാചലില്‍ കുന്നിടിഞ്ഞുവീണ് ദുരന്തം; ടാക്‌സിക്ക് മുകളിലേക്ക് പാറ വീണു; 13 മരണം

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് വീണ്ടും തിരിച്ചടി; തുലിക മാനും പുറത്തായി

കവടിയാർ കൊട്ടാരത്തിനും രാജകുടുംബത്തിനും എതിരെ വ്യാജ പ്രചരണം; യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies