തിരുവന്തപുരം: അന്താരാഷ്ട്ര വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസയർപ്പിച്ച് സമൂഹ മാദ്ധ്യമത്തിൽ നൽകിയ പോസ്റ്റിൽ ഹർത്താൽ ആശംസകൾ നേർന്ന് മലയാളികൾ. എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ ഗുണഫലം അനുഭവിക്കാൻ സാധിക്കുന്ന വിധത്തിൽ വിനോദസഞ്ചാര മേഖലയെ വളർത്തിയെടുക്കുക എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ വിനോദസഞ്ചാര ദിനം മുന്നോട്ടു വയ്ക്കുന്നതെന്ന് പേസ്റ്റിൽ പറയുന്നു.
കേരളം ലക്ഷ്യം വയ്ക്കുന്നതും സമാനമായ വികസനമാണ്. ഈ സാഹചര്യം മനസ്സിലാക്കി സാധാരണ മനുഷ്യരെ സാമ്പത്തികവും സാമൂഹികവും ആയി കൈപിടിച്ചുയർത്താൻ ഉതകുംവിധമുള്ള വിനോദസഞ്ചാര നയമാണ് എൽ ഡി എഫ് സർക്കാർ വിഭാവനം ചെയ്യുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയായി നാടിനെ മാറ്റാനും നമുക്ക് സാധിക്കണം.
നമ്മുടെ നാടിനെ മനോഹരമാക്കുന്ന അതിന്റെ സമ്പത്തെല്ലാം ഓരോരുത്തർക്കും അവകാശപ്പെട്ടതാണെന്ന ബോധ്യത്തോടെ, ഏവർക്കും ഗുണകരമായിത്തീരുന്ന വിധത്തിൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കായി യത്നിക്കുമെന്ന് നമുക്ക് ഉറച്ചു തീരുമാനിക്കാം. നാടിന്റെ നന്മയ്ക്കായി ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി പറയുന്നു.
ഈ പോസ്റ്റിന് കീഴിൽ നിരവധി പേരാണ് ടൂറിസം ദിനത്തിലെ സർക്കാർ സ്പോൺസേർഡ് ഹർത്താലിനെതിരെ പ്രതികരിച്ചത്. കേരളം മുഴുവൻ അടച്ചിടാൻ ആഹ്വാനം ചെയ്തിട്ട് ടൂറിസത്തെക്കുറിച്ച് വാചാലമാകാൻ അറിയുമോ സക്കീർ ഭായിക്ക് എന്നാണ് ഒരു വിമർശനം.
സെൽഫ് ഗോൾ അടിക്കുവാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു മറ്റൊരു പ്രതികരണം ഇതായിരുന്നു. ടൂറിസം ദിനത്തിൽ തന്നെ ഹർത്താർ നടത്തി ലോക ടൂറിസ്റ്റുകൾക്ക് എന്ത് സന്ദേശമാണ് കേരളം നൽകുന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ വേറൊരു കമന്റ് ഇങ്ങനെയായിരുന്നു.
ലോക വിനോദസഞ്ചാര ദിനത്തിൽ സർക്കാർ തന്നെ ഹർത്താൽ നടത്തി ലോകത്തിന് വലിയ സന്ദേശം കൊടുത്ത മുഖ്യമന്ത്രിക്കു വിപ്ലവഅഭിവാദ്യങ്ങൾ എന്നിങ്ങനെ പോകുന്നു പരിഹാസങ്ങൾ. മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണ രൂപം താഴെ.
ഇന്നു ലോക വിനോദസഞ്ചാര ദിനമാണ്. എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ ഗുണഫലം അനുഭവിക്കാൻ സാധിക്കുന്ന വിധത്തിൽ വിനോദസഞ്ചാര മേഖലയെ വളർത്തിയെടുക്കുക എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ വിനോദസഞ്ചാര ദിനം മുന്നോട്ടു വയ്ക്കുന്നത്. കേരളം ലക്ഷ്യം വയ്ക്കുന്നതും സമാനമായ വികസനമാണ്.
ഈ സാഹചര്യം മനസ്സിലാക്കി സാധാരണ മനുഷ്യരെ സാമ്പത്തികവും സാമൂഹികവും ആയി കൈപിടിച്ചുയർത്താൻ ഉതകുംവിധമുള്ള വിനോദസഞ്ചാര നയമാണ് എൽ ഡി എഫ് സർക്കാർ വിഭാവനം ചെയ്യുന്നത്. കേരളത്തിന്റെ അനുപമമായ ഭൂപ്രകൃതിയും കാലാവസ്ഥയും ചരിത്രവും സംസ്കാരവും എല്ലാം മറ്റു നാടുകളിൽ നിന്നുള്ളവർക്ക് പരിചയപ്പെടാനും ആസ്വദിക്കാനും കഴിയുന്ന, സാമൂഹ്യപങ്കാളിത്തവും സാമൂഹ്യപ്രതിബദ്ധതയും ഉറപ്പു വരുത്തുന്ന വിനോദസഞ്ചാര പദ്ധതികൾ സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷങ്ങളായി നടപ്പാക്കി വരികയാണ്. അവ കൂടുതൽ വിപുലമാക്കാനും ക്രിയാത്മകമായി നവീകരിക്കാനും ലോകത്തെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയായി നാടിനെ മാറ്റാനും നമുക്ക് സാധിക്കണം.
നമ്മുടെ നാടിനെ മനോഹരമാക്കുന്ന അതിന്റെ സമ്പത്തെല്ലാം ഓരോരുത്തർക്കും അവകാശപ്പെട്ടതാണെന്ന ബോധ്യത്തോടെ, ഏവർക്കും ഗുണകരമായിത്തീരുന്ന വിധത്തിൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കായി യത്നിക്കുമെന്ന് നമുക്ക് ഉറച്ചു തീരുമാനിക്കാം. നാടിന്റെ നന്മയ്ക്കായി ഒരുമിച്ചു നിൽക്കാം. എല്ലാവർക്കും ആശംസകൾ. #WorldTourismDay #KeralaIsOpen #KeralaTourism
Comments