മുഖ്യമന്ത്രിയുടെ ലോക ടൂറിസംദിന സന്ദേശത്തിന് ഹർത്താൽ ആശംസകൾ നേർന്ന് മലയാളികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ ലോക ടൂറിസംദിന സന്ദേശത്തിന് ഹർത്താൽ ആശംസകൾ നേർന്ന് മലയാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2021, 12:34 pm IST
FacebookTwitterWhatsAppTelegram

തിരുവന്തപുരം: അന്താരാഷ്‌ട്ര വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസയർപ്പിച്ച് സമൂഹ മാദ്ധ്യമത്തിൽ നൽകിയ പോസ്റ്റിൽ ഹർത്താൽ ആശംസകൾ നേർന്ന് മലയാളികൾ. എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ ഗുണഫലം അനുഭവിക്കാൻ സാധിക്കുന്ന വിധത്തിൽ വിനോദസഞ്ചാര മേഖലയെ വളർത്തിയെടുക്കുക എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ വിനോദസഞ്ചാര ദിനം മുന്നോട്ടു വയ്‌ക്കുന്നതെന്ന് പേസ്റ്റിൽ പറയുന്നു.

കേരളം ലക്ഷ്യം വയ്‌ക്കുന്നതും സമാനമായ വികസനമാണ്. ഈ സാഹചര്യം മനസ്സിലാക്കി സാധാരണ മനുഷ്യരെ സാമ്പത്തികവും സാമൂഹികവും ആയി കൈപിടിച്ചുയർത്താൻ ഉതകുംവിധമുള്ള വിനോദസഞ്ചാര നയമാണ് എൽ ഡി എഫ് സർക്കാർ വിഭാവനം ചെയ്യുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയായി നാടിനെ മാറ്റാനും നമുക്ക് സാധിക്കണം.

നമ്മുടെ നാടിനെ മനോഹരമാക്കുന്ന അതിന്റെ സമ്പത്തെല്ലാം ഓരോരുത്തർക്കും അവകാശപ്പെട്ടതാണെന്ന ബോധ്യത്തോടെ, ഏവർക്കും ഗുണകരമായിത്തീരുന്ന വിധത്തിൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്‌ക്കായി യത്‌നിക്കുമെന്ന് നമുക്ക് ഉറച്ചു തീരുമാനിക്കാം. നാടിന്റെ നന്മയ്‌ക്കായി ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി പറയുന്നു.

ഈ പോസ്റ്റിന് കീഴിൽ നിരവധി പേരാണ് ടൂറിസം ദിനത്തിലെ സർക്കാർ സ്‌പോൺസേർഡ് ഹർത്താലിനെതിരെ പ്രതികരിച്ചത്. കേരളം മുഴുവൻ അടച്ചിടാൻ ആഹ്വാനം ചെയ്തിട്ട് ടൂറിസത്തെക്കുറിച്ച് വാചാലമാകാൻ അറിയുമോ സക്കീർ ഭായിക്ക് എന്നാണ് ഒരു വിമർശനം.
സെൽഫ് ഗോൾ അടിക്കുവാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു മറ്റൊരു പ്രതികരണം ഇതായിരുന്നു. ടൂറിസം ദിനത്തിൽ തന്നെ ഹർത്താർ നടത്തി ലോക ടൂറിസ്റ്റുകൾക്ക് എന്ത് സന്ദേശമാണ് കേരളം നൽകുന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ വേറൊരു കമന്റ് ഇങ്ങനെയായിരുന്നു.

ലോക വിനോദസഞ്ചാര ദിനത്തിൽ സർക്കാർ തന്നെ ഹർത്താൽ നടത്തി ലോകത്തിന് വലിയ സന്ദേശം കൊടുത്ത മുഖ്യമന്ത്രിക്കു വിപ്ലവഅഭിവാദ്യങ്ങൾ എന്നിങ്ങനെ പോകുന്നു പരിഹാസങ്ങൾ. മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണ രൂപം താഴെ.

ഇന്നു ലോക വിനോദസഞ്ചാര ദിനമാണ്. എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ ഗുണഫലം അനുഭവിക്കാൻ സാധിക്കുന്ന വിധത്തിൽ വിനോദസഞ്ചാര മേഖലയെ വളർത്തിയെടുക്കുക എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ വിനോദസഞ്ചാര ദിനം മുന്നോട്ടു വയ്‌ക്കുന്നത്. കേരളം ലക്ഷ്യം വയ്‌ക്കുന്നതും സമാനമായ വികസനമാണ്.

ഈ സാഹചര്യം മനസ്സിലാക്കി സാധാരണ മനുഷ്യരെ സാമ്പത്തികവും സാമൂഹികവും ആയി കൈപിടിച്ചുയർത്താൻ ഉതകുംവിധമുള്ള വിനോദസഞ്ചാര നയമാണ് എൽ ഡി എഫ് സർക്കാർ വിഭാവനം ചെയ്യുന്നത്. കേരളത്തിന്റെ അനുപമമായ ഭൂപ്രകൃതിയും കാലാവസ്ഥയും ചരിത്രവും സംസ്‌കാരവും എല്ലാം മറ്റു നാടുകളിൽ നിന്നുള്ളവർക്ക് പരിചയപ്പെടാനും ആസ്വദിക്കാനും കഴിയുന്ന, സാമൂഹ്യപങ്കാളിത്തവും സാമൂഹ്യപ്രതിബദ്ധതയും ഉറപ്പു വരുത്തുന്ന വിനോദസഞ്ചാര പദ്ധതികൾ സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷങ്ങളായി നടപ്പാക്കി വരികയാണ്. അവ കൂടുതൽ വിപുലമാക്കാനും ക്രിയാത്മകമായി നവീകരിക്കാനും ലോകത്തെ തന്നെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയായി നാടിനെ മാറ്റാനും നമുക്ക് സാധിക്കണം.

നമ്മുടെ നാടിനെ മനോഹരമാക്കുന്ന അതിന്റെ സമ്പത്തെല്ലാം ഓരോരുത്തർക്കും അവകാശപ്പെട്ടതാണെന്ന ബോധ്യത്തോടെ, ഏവർക്കും ഗുണകരമായിത്തീരുന്ന വിധത്തിൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്‌ക്കായി യത്‌നിക്കുമെന്ന് നമുക്ക് ഉറച്ചു തീരുമാനിക്കാം. നാടിന്റെ നന്മയ്‌ക്കായി ഒരുമിച്ചു നിൽക്കാം. എല്ലാവർക്കും ആശംസകൾ.  #WorldTourismDay #KeralaIsOpen #KeralaTourism

Tags: pinaraicriticism
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies