കളമശേരി: പട്ടികജാതിക്കാരനായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടിൽ കയറി മറ്റൈാരു പാർട്ടിയംഗം ഭീഷണിപ്പെടുത്തിയതായി പരാതി. കലങ്ങാട് ഏരിയ കമ്മിറ്റിക്ക് കീഴിലെ കരുമല്ലൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ വരുന്ന സിപിഐഎം തോപ്പ് ബ്രാഞ്ച് സെക്രട്ടറി ടി വി ഉദയനെയാണ് ഭീഷണിപ്പെടുത്തിയത്. മറ്റൊരു ബ്രാഞ്ചിലെ പാർട്ടിയംഗമായ സിഎ സിജുവിനെതിരെയാണ് പരാതി.
ആലങ്ങാട് പോലീസ് സ്റ്റേഷനിൽ ഉദയൻ പരാതി നൽകി. തുടർച്ചയായി രണ്ട് പ്രാവശ്യം തോപ്പ് ബ്രാഞ്ച് സെക്രട്ടറിയായ ഉദയൻ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആളാണ് . ഇന്ന് തോപ്പ് ബാഞ്ച് സമ്മേളനം നടക്കാനിരിക്കെയാണ് മറ്റൊരു ബ്രാഞ്ചിലെ പാർട്ടിയംഗമായ സിജു സി എ വീട്ടിൽ കയറി ഭീഷണിമുഴക്കിയത്.
പുലയനും പറയനും ഇനി പാർട്ടി സ്ഥാനത്തേക്ക് മത്സരിച്ചാൽ ഉന്മൂലനം ചെയ്യുമെന്ന് ഭീണപെടുത്തുകയും, ഭാര്യയെയും മാതാപിതാക്കളെയും അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്. കരുമല്ലൂർ ലോക്കൽ സെക്രട്ടറിയും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളയാളാണ്. അടുത്ത മാസം മൂന്നിന് കരമല്ലൂർ ലോക്കൽ സമ്മേളനം ചേരാനിരിക്കെയാണ് പാർട്ടിയിലെ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള നേതാകൾക്കെതിരെ ഭീഷണി ഉയരുന്നത്.
Comments