അമേതിയിൽ തോറ്റ രാഹുലും, ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ ബിജെപിയുടെ കട പൂട്ടും; കനയയ്യുടെ കോൺഗ്രസ് പ്രവേശനത്തെ ട്രോളി എ ജയശങ്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമേതിയിൽ തോറ്റ രാഹുലും, ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ ബിജെപിയുടെ കട പൂട്ടും; കനയയ്യുടെ കോൺഗ്രസ് പ്രവേശനത്തെ ട്രോളി എ ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2021, 05:46 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന കനയ്യകുമാറിനെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. എഐസിസി ആസ്ഥാനത്ത് എത്തിയ കനയ്യ ചുവന്ന ഷർട്ടാണ് ധരിച്ചിരിക്കുന്നത്. മാർക്‌സിസത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല എന്നതിന് തെളിവാണ്. കമ്യൂണിസ്റ്റ് പാർട്ടിയോട് പിണക്കവുമില്ല. അമേതിയിൽ തോറ്റ രാഹുൽഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും. അതോടെ ബിജെപിയുടെ കട പൂട്ടുമെന്നും ഹൃസ്വമായ പോസ്റ്റിൽ പരിഹസിക്കുന്നു. അഡ്വ. എ ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ.

മാർക്‌സിസത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, കമ്യൂണിസ്റ്റ് പാർട്ടിയോട് പിണക്കവുമില്ല. നോക്കൂ, ഞാൻ ചുവന്ന ഷർട്ട് ധരിച്ചാണ് എഐസിസി ആസ്ഥാനത്ത് മെമ്പർഷിപ്പെടുക്കാൻ പോയതു പോലും. ഇന്നത്തെ നിലയ്‌ക്ക് സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുക്കാൻ കോൺഗ്രസിനേ കഴിയൂ. അമേതിയിൽ തോറ്റ രാഹുൽഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും. അതോടെ ബിജെപിയുടെ കട പൂട്ടും.

സിപിഐ ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കനയ്യകുമാർ കഴിഞ്ഞ ദിവസമാണ് എഐസിസി ആസ്ഥാനത്ത് എത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്. ബീഹാറിലെ സിപിഐ സംസ്ഥാന കമിറ്റി ഓഫീസിൽ നിന്ന് എസി ഊരി മാറ്റിയാണ് കനയ്യ പാർട്ടി വിട്ടു പോകുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി സിപിഐ ദേശീയ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കനയ്യ രാഹുൽഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. കനയ്യ പാർട്ടി വിടുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെ സിപിഐ ദേശീയ നേതൃത്വം നിഷേധിച്ചിരുന്നു.

2019 ലോകസഭാ തെരഞ്ഞെടുപ്പിൽ ബെഗുസരായി മണ്ഡലത്തിൽ നിന്ന് മത്സരിച്ച കനയ്യ ബിജെപി നേതാവിനോട് നാലര ലക്ഷം വോട്ടിന് തോറ്റിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിലും ക്രൗഡ് ഫണ്ടിങ്ങിലൂടെ വലിയ തുക സമ്പാദിച്ചിരുന്നു. എന്നാൽ പണം പാർട്ടി ഫണ്ടിലേക്ക് കൊടുക്കാതിരുന്നതാണ് ദേശീയ നേതൃത്വത്തിന് കനയ്യ അനഭിമിതനായത്. സിപിഐ സംസ്ഥാന ഓഫീസ് സെക്രട്ടറിയെ കനയയുടെ അനുയായികൾ മർദിച്ചതിനെ ചൊല്ലി ദേശീയ നേതൃത്വം പരസ്യശാസനയും നൽകിയിരുന്നു.

Tags: ADV A JAYASHANKARCongressBiharAICC
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies