പ്രസംഗം കേന്ദ്രസർക്കാറിനെതിരെ; ഫണ്ടുകൾ മതപരിവർത്തനത്തിന് ; സന്നദ്ധസംഘടനയുടെ വിദേശഫണ്ട് ലൈസൻസ് നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രസംഗം കേന്ദ്രസർക്കാറിനെതിരെ; ഫണ്ടുകൾ മതപരിവർത്തനത്തിന് ; സന്നദ്ധസംഘടനയുടെ വിദേശഫണ്ട് ലൈസൻസ് നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 12:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദേശഫണ്ടുകൾ വാങ്ങി മതപരിവർത്തനം നടത്തിക്കൊണ്ടിരുന്ന സന്നദ്ധസംഘടനയുടെ വിദേശഫണ്ട് ലൈസൻസ് നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആന്ധ്രപ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ഹാർവെസ്റ്റ് ഇന്ത്യയെയാണ് വിദേശ നാണയ വിനിമയ നിയന്ത്രണ നിയമപ്രകാരം (എഫ്.സി.ആർ.എ-2010) നിരോധിച്ചത്. അമേരിക്ക കേന്ദ്രീകരിച്ചുള്ള ആഗോള സുവിശേഷ സംഘടനകളുടെ യോഗത്തിൽ കേന്ദ്രസർക്കാറിനെ അപകീർത്തിപ്പെടുത്തുന്ന പ്രസംഗവും പ്രസ്താവനകളുമാണ് ഹാർവെസ്റ്റ് നടത്തിയതെന്നും കണ്ടെത്തിയിരുന്നു.

മതവിദ്വേഷം, രാജ്യദ്രോഹം എന്നിവ പ്രചരിപ്പിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്യുന്ന സംഘടനയാണ് ഹാർവെസ്റ്റ് ഇന്ത്യ എന്ന പരാതിയാണ് കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചത്. ലീഗൽ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറമാണ് പരാതി നൽകിയത്. 2017-18, 2018-19, 2019-20 കാലയളവിൽ 19.6 കോടിരൂപയാണ് വിദേശഫണ്ടായി ഹാർവെസ്റ്റ് സ്വീകരിച്ചതെന്നും ഇതിന്റെ നല്ലൊരു ഭാഗം ഉപയോഗിച്ചിരുന്നത് മതപരിവർത്തനങ്ങൾക്കാണെന്നും കണ്ടെത്തിയിരുന്നു.

ഹാർവെസ്റ്റിന് വരുന്ന വിദേശഫണ്ടുകൾ ഉപയോഗിച്ച് അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ക്ഷയരോഗ നിവാരണ കേന്ദ്രങ്ങൾ, മറ്റ് ആരോഗ്യ രക്ഷാ പ്രവർത്തനം എന്നിവ നടത്തുന്നതായാണ് രേഖകളിൽ ഉള്ളത്. എന്നാൽ ഇത്തരം സ്ഥാപനങ്ങളുടെ മറവിൽ വരുന്നത് വിദേശഫണ്ടുകളാണ്.  മതപരിവർത്തനമാണ് ഇത്തരം ഫണ്ടുകൾ ഉപയോഗിച്ച്  നിരന്തരം നടത്തുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സുവിശേഷ കേന്ദ്രങ്ങളാണ് ഹാർവെസ്റ്റിനെ സഹായിച്ചിരുന്നത്. ധനസഹായ അപേക്ഷയിൽ ഇന്ത്യയിലെ ക്രൈസ്തവരെല്ലാം നരേന്ദ്രമോദി ഭരണകൂടത്തിന്റെ കീഴിൽ അടിച്ചമർത്തപെടുകയാണെന്നും കഷ്ടപ്പാടിലാണെന്നും രേഖപ്പെടുത്തിയിരുന്നു. ‘ഞങ്ങളിപ്പോൾ ഹിന്ദു ഭരണത്തിന്റെ കീഴിലാണ്. പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ ഒരു ക്രിസ്ത്യാനിയും വേണ്ട എന്ന നിലപാടാണുള്ളത്. ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാനാണ് ആഗ്രഹം. നിരവധി മിഷണറിമാരാണ് കൊല്ലപ്പെടുന്നത്. വരുന്ന ഇലക്ഷനിൽ ക്രൈസ്തവർക്ക് അനുകൂലമായ ഭരണകൂടം ഉണ്ടാകാൻ സഹായിക്കണം. എല്ലാവരും പ്രാർത്ഥിക്കണം ‘ 2018ലെ അമേരിക്കയിലെ മിഷൻ സമ്മേളനത്തിൽ ഹാർവെസ്റ്റ് സെക്രട്ടറി സുരേഷ് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപവും ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു.

Tags: home ministry
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies