ജമ്മു: രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത് ജമ്മുകശ്മീരിലെത്തി .നാലു ദിവസത്തെ സന്ദർശനത്തിനായാണ് മോഹൻ ഭാഗവത് കശ്മീരിലെത്തിയത്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 3 വരെയാണ് സന്ദർശനം.
ജമ്മുവിൽ നാല് ദിവസം ചിലവഴിക്കുന്ന അദ്ദേഹം നിരവധി പൊതുപരിപാടികളിലും പങ്കെടുക്കുമെന്ന് ആർഎസ്എസ് കശ്മീർ നേതൃത്വം അറിയിച്ചു. മോഹൻ ഭാഗവതിന്റെ യാത്രയോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 2 ന് ജമ്മു സർവകലാശാലയിൽ നടക്കുന്ന സെമിനാറിൽ അദ്ദേഹം പങ്കെടുക്കും. ഒക്ടോബർ മൂന്നിന് ജമ്മു കശ്മീരിലെ സ്വയംസേവകരെ ഓൺലൈനിലൂടെ അഭിസംബോധന ചെയ്യും.
ആർഎസ്എസ് രീതിയനുസരിച്ച് സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ വർഷവും രാജ്യത്തിന്റെ എല്ലാ മേഖലകളിലേക്കും സർസംഘ ചാലകും സർകാര്യവാഹും യാത്ര ചെയ്യും. യാത്രയിൽ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും.
Comments