വ്യാജ പുരാവസ്തുവല്ല! ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മനസിൽ പേടി വിതച്ച പ്രേതഭവനം വിൽപനയ്ക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വ്യാജ പുരാവസ്തുവല്ല! ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മനസിൽ പേടി വിതച്ച പ്രേതഭവനം വിൽപനയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 06:36 pm IST
FacebookTwitterWhatsAppTelegram

വ്യാജ പുരാവസ്തുക്കളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ വാർത്തയായ ഇക്കാലത്ത് ഒരു പ്രേതഭവനം വിൽപ്പനക്കെന്ന വാർത്ത കൗതുകത്തോടെയാകും നമ്മൾ കാണുന്നത്. 2013 ൽ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റു സിനിമകളിൽ ഒന്നായ കൺജറിംഗിലൂടെ ശ്രദ്ധ നേടിയ ഫാം ഹൗസ് ആണ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. അമേരിക്കയിലെ റോഡ് ഐലന്റിൽ സ്ഥിതി ചെയ്യുന്ന ഈ പ്രേതഭവനം ലോകത്തെ ഭീതിയിലാഴ്‌ത്തിയ സുപ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ മുൻ പന്തിയിലാണ്. സിനിമയിലൂടെ ആളുകളുടെ മനസ്സിൽ ഭീതി നിറച്ച ഈ ഫാം ഹൗസിൽ യഥാർത്ഥത്തിൽ പ്രേതങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

റിയൽ ലൈഫ് കൺജുറിംഗ് എന്ന വിളിപ്പേരുള്ള റോഡ് ഐലന്റിലെ ഫാം ഹൗസ് 1.2 മില്യൺ ഡോളറിനാണ് വിൽപ്പനയ്‌ക്കുവെച്ചിരിക്കുന്നത്. പ്രമുഖ റിയൽ എസ്റ്റേറ്റ് ഏജൻസിയായ മോട്ട് ആൻഡ് ചേസ് സോതെബിയാണ് 14 മുറികളുള്ള വീടിന്റെ വിൽപ്പനക്കാർ . ഏട്ട് ഏക്കറോളം വരുന്ന ഭൂമിയിൽ സ്ഥിതിചെയ്യുന്ന 3,100 ചതുരശ്ര അടി ഉയരമുള്ള വീടിന്റെ പരിസരങ്ങളിൽ പോലും താമസിക്കാൻ ആളുകൾ ഭയപ്പെടുന്നു എന്നതാണ് വാസ്തവം.

1971 ൽ ഈ വീടിനുള്ളിൽ നടന്നതെന്ന് രീതിയിൽ പ്രചരിക്കുന്ന സംഭവ വികാസങ്ങളാണ് ആളുകളിൽ ഭയം നിറയ്‌ക്കുന്നത്. ഇവിടെ താമസം ആരംഭിച്ച പെറോൺ കുടുംബത്തിലെ ഏഴ് കുട്ടികൾ അതി ദാരുണമായി കൊല്ലപ്പെട്ടു. ഫാം ഹൗസിൽ പെറോണിന് നേരിടേണ്ടിന്ന അനുഭവങ്ങളാണ് കൺജറിംഗ് എന്ന സിനിമയിലൂടെ സംവിധായകൻ അനാവരണം ചെയ്തതെന്നാണ് പറയപ്പെടുന്നത്. മറ്റൊരു വീട്ടിലാണ് കൺജറിംഗ് ചിത്രീകരിച്ചതെങ്കിലും ഈ സിനിമ പുറത്തുവന്നതിന് ശേഷമാണ് റോഡ്‌ഐലന്റ് ഫാം ഹൗസ് ലോകശ്രദ്ധ നേടാൻ ആരംഭിച്ചത്.

റെഡ് ഐലന്റ് ഫാം ഹൗസുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യവും ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. 1800 കളുടെ മദ്ധ്യത്തിൽ ഇവിടെ താമസിച്ചിരുന്ന ബത്‌ഷെബ എന്ന സ്ത്രീയുടെ ആത്മാവാണ് ഈ വീട്ടിലെ അനിഷ്ട സംഭവങ്ങൾക്ക് കാരണമെന്നാണ് വിശ്വസിക്കുന്നത്. മന്ത്രവാദിയായിരുന്ന ഇവരെ മരണ ശേഷം അടക്കം ചെയ്തിരിക്കുന്നത് ഈ വീടിന് സമീപമാണ്. ബത്‌ഷെബയുടെ ആത്മാവ് ഇപ്പോഴും വീട്ടിലും പരിസരങ്ങളിലുമായി അലഞ്ഞു തിരിയുന്നുണ്ടെന്നുമാണ് ആളുകൾ വിശ്വസിക്കുന്നത്. പെറോൺ കുടുംബം ഇവിടേയ്‌ക്ക് എത്തുന്നതിന് മുൻപും നിരവധി മരണങ്ങൾ ഈ വീട്ടിൽ സംഭവിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇതെല്ലാം മറച്ചുവെച്ചാണേ്രത പെറോണിന് ഉടമ വീട് വിറ്റത്.

ഒരാൾ ഭയന്ന് മരിക്കാൻ തക്കവണ്ണമുള്ള പല വിചിത്ര സംഭവങ്ങളാണ് ഈ വീട്ടിൽ സംഭവിക്കുന്നത്. വാതിലുകൾ തനിയെ തുറക്കുകയും കിടക്കകൾ തനിയെ ഇളകുകയും ചെയ്യുന്നു. പല രാത്രികളിലും ഭയപ്പെടുത്തുന്ന ശബ്ദങ്ങളും കാലൊച്ചയും ഇവിടെ നിന്നും കേൾക്കാം. എല്ലാ ദിവസം 5.15 ന് ചീഞ്ഞ മത്സ്യത്തിന്റെ ദുർഗന്ധവും വീടിനുള്ളിൽ നിന്നും വമിക്കാറുണ്ടെന്നും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. വീട്ടിൽ താമസിച്ച ചിലർ കൊലചെയ്യപ്പെട്ടപ്പോൾ ചിലർ മുങ്ങിമരിക്കുകയും, മറ്റ് ചിലർ തൂങ്ങിമരിക്കുകയും ചെയ്തു.

ഇന്ന് പാരാനോർമൽ ആക്ടിവിസ്റ്റുകളുടെയും അന്വേഷകരുടെയും താവളമാണ് ഇവിടം. 2019 ൽ ഫാം ഹൗസ് അവസാനമായി വിറ്റപ്പോൾ വാങ്ങിയത് പാരാനോർമൽ അന്വേഷകനായ കോറി ഹെൻസനാണ്. അദ്ദേഹവും കുടുംബവുമാണ് ഇവിടെ നിലവിൽ താമസിക്കുന്നത്. അടുത്തിടെ റോഡ്‌ഐലന്റ് ഫാം ഹൗസിൽ താമസിക്കുവാനുള്ള അവസരവും അദ്ദേഹം ആളുകൾക്കായി ഒരുക്കിയിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി ഹെൻസനും കുടുംബവും ഇവിടെ സുരക്ഷിതരായി താമസിക്കുകയാണ്. ഇതിന് മുൻപ് ഇവിടെ താമസിച്ചവരും അനിഷ്ടസംഭവങ്ങൾ നടന്നതായി വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പറയുന്നത്. അങ്ങിനെയെങ്കിൽ ആരാണ് റോഡ്‌ഐലന്റ് ഫാം ഹൗസുമായി ബന്ധപ്പെട്ട് പ്രേതകൾ പടച്ചുവിടുന്നത്? എന്താണ് ഇതിന് പിന്നിലെ ഉദ്ദേശം? ഇത് രണ്ടും ഏക്കറുകളോളം പരന്നുകിടക്കുന്ന റോഡ്‌ഐലന്റ് ഫാം ഹൗസ് പോലെ തന്നെ ദുരൂഹത നിറയ്‌ക്കുന്നു.

Tags: houseamericamoviesaleconjuring
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies