കാൻബറ: ഓസ്ട്രേലിയക്കെതിരായ ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ. 8 വിക്കറ്റിന് 377 എന്ന നിലയിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. സ്മൃതി മന്ഥാന(127), ദീപ്തി ശർമ്മ(66) എന്നിവരാണ് ബാറ്റിംഗിൽ തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ ഓസീസ് 101 റൺസ് നേടുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടപ്പെട്ട നിലയിലാണ്.
രണ്ടു വിക്കറ്റ് നേടി ജൂലാൻ ഗോസ്വാമിയാണ് ഓസീസ് മുൻനിരയെ വീഴ്ത്തിയത്. പൂജാ വസ്ത്രാകറിന് ഒരു വിക്കറ്റ് ലഭിച്ചു. അലീസ ഹീലി(29), ബേത് മൂണി(4), മെഗ് ലാന്നിംഗ്(38) എന്നിവരാണ് പുറത്തായത്. എല്ലിസ് പെറി(15), താഹില മഗ്രാത്ത്(16) എന്നിവരാണ് ക്രീസിലുള്ളത്.
ഓപ്പണറായ സ്മൃതി മന്ഥാനയുടെ തകർപ്പൻ സെഞ്ച്വറി(127)യുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലേക്ക് എത്തിയത്. മദ്ധ്യനിരയിൽ 66 റൺസ് നേടിയ ദീപ്തി ശർമ്മയും മികച്ച ബാറ്റിംഗ് നടത്തി. മുൻനിരയിലും മദ്ധ്യനിരയിലും എല്ലാവരും സാമാന്യം ഭേദപ്പെട്ട് സ്കോർ കണ്ടെത്തിയതാണ് ഇന്ത്യക്ക് ഗുണമായത്. ഷെഫാലി വെർമ(31), പൂനം റൗട്ട്(36), മിഥാലി രാജ്(30) എന്നിവരും സ്കോർ ചലിപ്പിച്ചു. ഓസീസിനായി എല്ലീസ് പെറി, സ്റ്റെല്ല കാമ്പെൽ, സോഫീ മോളീനക്സ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
Comments