ഇസ്ലാമാബാദ് : പാകിസ്താനിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം. അഞ്ച് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു. വടക്കൻ വസിരിസ്താനിൽ അഫ്ഗാൻ അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം.
പട്രോളിംഗ് നടത്തുന്നതിനിടെയാണ് പാക് പട്ടാളക്കാർക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. പട്ടാളക്കാരുടെ വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഇൻസ്പെക്ടറും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രദേശം മുഴുവൻ സൈന്യം വളഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ മാസം 30 നും സമാനമായ രീതിയിൽ പാക് പട്ടാളക്കാർക്ക് നേരെ ആക്രമണം നടന്നിരുന്നു. ഖൈബെർ പക്തുൻഖ്വയിൽ ഉണ്ടായ ആക്രമണത്തിൽ ക്യാപ്റ്റൻ ഉൾപ്പെടെ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ അഫ്ഗാൻ അതിർത്തിയ്ക്ക് സമീപമുള്ള പാക് മേഖലകളിൽ ഭീകരരുടെ സാന്നിദ്ധ്യം വർദ്ധിച്ചിട്ടുണ്ട്.
Comments