നൃൂഡൽഹി: ഡിജിറ്റൽ സേവനങ്ങൾ എത്തിക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും ‘യാത്രി’ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ഈ ആപ്പ് ഉപയോഗിച്ച് പ്രാദേശിക യാത്രക്കാർക്ക് ലോക്കൽ ട്രെയിനുകളുടെ തത്സമയ വിവരങ്ങൾ ലഭ്യമാക്കൂം. സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനാണ് ഈ ആപ്പ് ആരംഭിച്ചത്.
ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. യാത്രി ആപ്പ് ഉപയോക്താക്കൾക്ക് സ്‌റ്റേഷനിൽ നിന്നുളള തത്സമയ അറിയിപ്പുകൾ, ട്രെയിൻ ഏത് പ്ലാറ്റ്‌ഫോമിലാണ് വരാൻ പോകുന്നത്, ട്രെയിൻ എത്താൻ വൈകുന്നതിനുളള കാരണങ്ങൾ എന്നിവയെക്കുറിച്ചുളള വിവരങ്ങൾ അറിയാൻ സാധിക്കും.
ലോക്കൽ ട്രെയിനുകൾ,സ്‌റ്റേഷനുകൾ, ഉൾഗ്രാമങ്ങളിലൂടെ പോകുന്ന ട്രെയിനുകൾ എന്നിവയുടെ എല്ലാം തത്സമയ അറിയിപ്പുകളും ഇനി വിരൽതുമ്പിൽ ലഭ്യമാക്കുമെന്നും സിആർ പബ്ലിക് റിലേഷൻസ് ഓഫീസർ എകെ ജെയിൻ പറഞ്ഞു.ആദ്യഘട്ടത്തിന്റെ പരീക്ഷണം അടുത്തയാഴ്ച നടക്കും. ബേലാപ്പൂർ നേരൽ, ഖാർകോപാർ എന്നീ സ്ഥലങ്ങളിലൂടെയാണ് ആപ്പ് ഉപയോഗിച്ച യാത്ര ആരംഭിക്കുന്നത്. ട്രയൽ വിജയിച്ചുകഴിഞ്ഞാൽ എല്ലാം ട്രെയിനുകളിലും സ്‌റ്റേഷനുകളിലും ഇത് പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആൻഡ്രോയിഡ് പ്ലേസ്‌റ്റോറിലും ഐഒഎസ് ആപ്പ് സ്‌റ്റോറിലും ആപ്പ് ലഭ്യമാണ്. ആദ്യ ഘട്ടത്തിൽ യാത്രി ആപ്പ് ഫീച്ചറുകളിൽ സ്‌റ്റേഷനുകളിലെ സൗകര്യങ്ങൾ, ഇ-കാർട്ടുകളിലൂടെ ബുക്കിംഗ്, ട്രെയിൻ റൂട്ടുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. മഴക്കാലത്ത് ലോക്കൽ ട്രെയിനുകൾ റദ്ദാക്കൽ, യാത്രക്കാരുടെയും വിശദാംശങ്ങൾ ,സ്‌റ്റേഷനുകളിൽ ലഭ്യമായ സൗകര്യങ്ങൾ, സ്‌റ്റേഷനുകളിലെ കടകൾ, ടോയ്‌ലറ്റുകൾ, ബുക്കിംഗ് കൗണ്ടറുകൾ എന്നിവയെല്ലാം ആപ്പിലൂടെ അറിയാൻ സാധിക്കൂം.















