കണ്ണൂർ: പാനൂർ പൊയിലൂർ ശ്രീ മുത്തപ്പൻ മടപ്പുര ഏറ്റെടുക്കാനുള്ള നീക്കവുമായി മലബാർ ദേവസ്വം ബോർഡ്. വൻ പോലീസ് കാവലിന്റെ അകമ്പടിയോടെയാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ മടപ്പുര പിടിച്ചെടുക്കാൻ എത്തിയത്.
എന്നാൽ വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി. നാമജപവുമായാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. സംഭവം സ്ഥലത്ത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഉദ്യോഗസ്ഥർ മടങ്ങിയതോടെയാണ് ഇതിന് അയവ് വന്നത്.
പോലീസുകാരുമായി തർക്കത്തിലേർപ്പെട്ട വിശ്വാസികൾ പിന്നീട് ക്ഷേത്രത്തിന് മുൻപിൽ നാമജപവുമായി കുത്തിയിരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഉദ്യോഗസ്ഥർ പിന്തിരിഞ്ഞത്.
Comments