ലക്ഷ്യമിട്ടത് ഇസ്ലാമിക രാജ്യം; മറ്റ് രാജ്യങ്ങളിൽ നിന്നും സഹായം തേടിയിരുന്നു; മധുരയിൽ ഐഎസ് കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ച ഭീകരനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യമിട്ടത് ഇസ്ലാമിക രാജ്യം; മറ്റ് രാജ്യങ്ങളിൽ നിന്നും സഹായം തേടിയിരുന്നു; മധുരയിൽ ഐഎസ് കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ച ഭീകരനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 03:35 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : മധുരയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ച സംഭവത്തിൽ ഭീകരനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ശരവണകുമാർ എന്ന് അറിയപ്പെടുന്ന അബ്ദുള്ളയ്‌ക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ ചുമത്തി തയ്യാറാക്കിയ കുറ്റപത്രം ചെന്നൈയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് സമർപ്പിച്ചത്.

യുവാക്കളെ ആകർഷിച്ച് മധുരയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രം രൂപീകരിക്കാനായിരുന്നു ഇയാളുടെ പദ്ധതി. ഇതിനായി സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു അബ്ദുള്ളയുടെ പ്രവർത്തനം. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ എൻഐഎ അബ്ദുള്ളയെ നിരീക്ഷിക്കാൻ ആരംഭിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ ഇയാളെ കഴിഞ്ഞ ഏപ്രിലിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് ആയിരുന്നു ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കാൻ അബ്ദുള്ള പ്രധാനമായും ഉപയോഗിച്ചിരുന്നത്.

അബ്ദുള്ളയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ, 505 (1)(ബി), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ 13 (1)(ബി), 38,39 എന്നീ വകുപ്പുകൾ ചേർത്താണ് അബ്ദുള്ളയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ആളുകളെ ഭീകര സംഘടനയിലേക്ക് ആകർഷിച്ച് ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയായിരുന്നു അബ്ദുള്ളയുടെ ലക്ഷ്യമെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ഇതിനായി ചില രാജ്യങ്ങളിൽ നിന്നുള്ളവരുടെ സഹായവും തേടിയിരുന്നു. വളരെ കാലം മുൻപേ ഭീകര സംഘടനയായ ഹിസ്ബ് ഉത് താഹിറിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു അബ്ദുള്ളയെന്നും കുറ്റപത്രത്തിൽ ഉണ്ട്.

Tags: TerroristNIAISLAMIC STATEcharge sheet
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies