അണ്ണാൻ പാമ്പുകളെ തിന്നുന്നത് നിങ്ങൾക്കറിയാമോ? എന്നാൽ അത് ശരിയാണെന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അണ്ണാനും പാമ്പിൻ കുഞ്ഞും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം.
സാധാരണ ഗതിയിൽ പാമ്പും അണ്ണാനും തമ്മിൽ ഏറ്റുമുട്ടിയാൽ സ്വാഭാവികമായും പാമ്പ് ആയിരിക്കും വിജയിക്കുക. എന്നാൽ, ഇവിടെ പാമ്പ് ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും അണ്ണാൻ ആദ്യം തന്നെ പാമ്പിന്റെ തലയിൽ പിടിമുറുക്കി തിന്നുക്കയായിരുന്നു.
പിടികൂടിയ പാമ്പിനെ ഇരുകൈകളിലും കൂട്ടിപ്പിടിച്ച് ചവച്ചരച്ച് തിന്നുക്കയാണ് അണ്ണാൻ ചെയ്തത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്. നിരവധിയാളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.
Comments