മുൻകാല അനുഭവങ്ങൾ മോശം; ഇനി വലിയ പാർട്ടികളുമായി കൂട്ടിനില്ല, സഖ്യം ചെറു പാർട്ടികളുമായി മാത്രമെന്ന് അഖിലേഷ് യാദവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻകാല അനുഭവങ്ങൾ മോശം; ഇനി വലിയ പാർട്ടികളുമായി കൂട്ടിനില്ല, സഖ്യം ചെറു പാർട്ടികളുമായി മാത്രമെന്ന് അഖിലേഷ് യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2021, 02:16 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാനത്ത് കോൺഗ്രസ് പോലെയുള്ള വലിയ പാർട്ടികളുമായി സഖ്യത്തിനില്ലെന്നും, മുൻപ് അത്തരം സഖ്യം ഉണ്ടാക്കിയപ്പോൾ ഉണ്ടായ അനുഭവം അത്ര നല്ലതായിരുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ‘ സാഹചര്യങ്ങൾക്കനുസരിച്ചാണ് സഖ്യങ്ങൾ ഉണ്ടാകുന്നത്. വലിയ പാർട്ടികളുമായി സഖ്യം രൂപീകരിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ അത്ര നല്ലതായിരുന്നില്ല. ബിജെപിയെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും’ അഖിലേഷ് പറഞ്ഞു.

പാർട്ടിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പെയ്‌നും കാൺപൂരിൽ വച്ച് അഖിലേഷ് യാദവ് തുടക്കം കുറിച്ചു. വിജയരഥ് എന്ന് പേരിട്ടിരിക്കുന്ന ഈ യാത്രയിലൂടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് ബിജെപിയെ തൂത്തെറിയും, ഗംഗാദേവിയേയും ബിജെപി ചതിച്ചെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ‘ ബിജെപി ഗംഗാമാതാവിനേയും വഞ്ചിച്ചിരിക്കുകയാണ്. മുൻപ് ഉണ്ടായിരുന്നത് പോലെ തന്നെ ഇപ്പോഴും നദിയിലെ വെള്ളം മോശമാണ്. കേന്ദ്രസർക്കാരും യുപി സർക്കാരും കർഷകരെ വഞ്ചിച്ചു, തൊഴിലവസരങ്ങൾ കുറഞ്ഞു, നാണയപ്പെരുപ്പം വർദ്ധിച്ചു ഇങ്ങനെ കുറേ പ്രശ്‌നങ്ങൾ സംഭവിക്കുന്നു. ബിജെപി ജനങ്ങളെ എല്ലാം ചതിച്ചിരിക്കുകയാണെന്നും’ അഖിലേഷ് പറഞ്ഞു. 2017ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയാണ് ബിജെപി ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയത്. എസ്പി 47 സീറ്റും, ബിഎസ്പി 19 സീറ്റും കോൺഗ്രസ് ഏഴ് സീറ്റിലുമാണ് വിജയിച്ചത്.

Tags: samaj vadi partyAkhilesh Yadav
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies