മോൻസൻ കേസ്: അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിപ്പിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോൻസൻ കേസ്: അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 08:51 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:മോൻസൻ കേസുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിപ്പിക്കുമെന്ന് വിവരം. നിലവിൽ വിദേശത്താണ് അനിത പുല്ലയിൽ. മോൻസൻ കേസിൽ ചില നിർണായക വിവരങ്ങൾ അനിത പുല്ലയിൽ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ മോൻസനുമായി പരിചയപ്പെടുത്തിയത് അനിത പുല്ലയിലായിരുന്നു.

പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകളിൽ മോൻസൻ അറസ്റ്റിലായതിന് പിന്നാലെ അനിത പുല്ലയിൽ ചർച്ചാ വിഷയമായിരുന്നു. പ്രവാസി വ്യവസായിയായ അനിതയുടെ മോൻസനുമായുള്ള ബന്ധം വാർത്തയായി. പല രാഷ്‌ട്രീയ-പോലീസ് ഉന്നതരുമായും മോൻസനെ പരിചയപ്പെടുത്തിയത് അനിതയാണെന്നാണ് വിവരം. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

മോൻസൻ ബെഹ്‌റയുമായി രണ്ട് തവണ പരിചയപ്പെട്ടത് അനിതയുടെ സാന്നിദ്ധ്യത്തിലാണ്. ആദ്യത്തേത് ഡിജിപി ഓഫീസിൽ വെച്ചും രണ്ടാമത്തേത് എറണാകുളത്ത് നടന്ന പരിപാടിയിൽ വെച്ചുമാണ്. മോൻസന്റെ മ്യൂസിയം സന്ദർശിക്കാൻ ആവശ്യപ്പെട്ടത് താനാണെന്ന് അനിത തന്നെ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് അന്നത്തെ ഡിജിപിയായിരുന്ന ബെഹ്‌റയും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് മോൻസന്റെ മ്യൂസിയം സന്ദർശിച്ചത്.

മോൻസൻ മാവുങ്കലുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും എന്നാൽ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് അനിതയുടെ വാദം. തൃശൂർ മാള സ്വദേശിയായ അനിത ഇറ്റാലിയൻ സ്വദേശിയെ വിവാഹം കഴിച്ച് കഴിഞ്ഞ 23 വർഷമായി റോമിൽ കഴിയുന്നയാളാണ്. പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോർഡിനേറ്ററും ലോക കേരള സഭ അംഗവുമാണിവർ.

Tags: monson mavunkalmonson mavunkal dgp connectionanitha pullayilmonson anitha pullayil
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies