മൂന്ന് മാസം മുട്ടയിട്ടില്ല, നാലാം മാസം കോഴി പ്രസവിച്ചു: നാല് കുഞ്ഞുങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് മാസം മുട്ടയിട്ടില്ല, നാലാം മാസം കോഴി പ്രസവിച്ചു: നാല് കുഞ്ഞുങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 12:57 pm IST
FacebookTwitterWhatsAppTelegram

പലപ്പോഴും നമ്മൾ തമാശയായിട്ടും അല്ലാതെയും ചോദിക്കുന്ന ചോദ്യമുണ്ട് ,കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന്…പലരും പല പല ഉത്തരങ്ങൾ തേടി.. കോഴിയാണെന്നും കോഴിമുട്ടയാണെന്നും പല ഉത്തരങ്ങളും കിട്ടി. എന്നാൽ ഇപ്പോഴിതാ കോഴി പ്രസവിച്ചെന്ന വാർത്തയാണ് അസമിൽ നിന്നും പുറത്തുവരുന്നത്.

അസമിലെ ഉദൽഗുരി ജില്ലയിലാണ് അപൂർവ്വ സംഭവം ഉണ്ടായിരിക്കുന്നത്. മൂന്ന് മാസമായി മുട്ടയിടാത്ത കോഴിയാണ് നാലാം മാസം പ്രസവിച്ചത്. നാല് കുഞ്ഞുങ്ങൾക്കാണ് കോഴി ജന്മം നൽകിയത്. ദീപക് സഹാരിയ എന്ന കോഴിവളർത്തലുകാരന്റെ ഫാമിലെ കോഴിയാണ് പ്രവസിച്ചത്.

വിവരം അറിഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ കാണാൻ ദീപക്കിന്റെ വീട്ടിൽ വലിയ തിരക്കാണ്. നാല് കുഞ്ഞുങ്ങളിൽ രണ്ടെണ്ണം ചത്തു പോയി. പ്രവസിച്ച അമ്മക്കോഴി വനരാജ് എന്ന പ്രത്യേക ഇനത്തിൽപ്പെട്ടവയാണെന്നാണ് ഹൈദരാബാദിലെ ഐസിഐആർ ഡയറക്ടറേറ്റ് ഓഫ് പൗൾട്രി റിസർച്ചിന്റെ കണ്ടെത്തൽ. കോഴിയുടെ പ്രത്യുൽപ്പാദന സംവിധാനത്തിനുള്ളിൽ നിന്നും മുട്ട വിരിഞ്ഞതാകാമെന്നാണ് വിലയിരുത്തൽ.

ഒക്ടോബർ 11നാണ് കോഴി പ്രസവിക്കുന്നത്. അപൂർവ്വമായ സംഭവമാണിതെന്നും പലപ്പോഴും സസ്തനികൾക്കും പക്ഷികൾക്കും പൊതുവായ പൂർവ്വികരുണ്ടെന്നും ജനതക ഘടനയിലുണ്ടായ വ്യതിയാനമാകാം ഇതിന് കാരണമെന്നും വിദഗ്ധർ പറയുന്നു. പ്രവസശേഷം ദീപക്കിന്റെ കോഴിക്ക് രക്തസ്രാവമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഒന്നും തന്നെ ഇതുവരെ ഉണ്ടായില്ല. കോഴി സുഖമായി ഇരിക്കുന്നുവെന്ന് ദീപക് പറഞ്ഞിരുന്നു. അവിശ്വസനീയമായ സംഭവമാണെന്നും ഇങ്ങനെയൊരു സംഭവം ഔദ്യോഗികജീവിതത്തിൽ കണ്ടിട്ടില്ലെന്നും മൃഗ ഡോക്ടറായ ഷംസുൾ അലി പറഞ്ഞു.

സമാനമായ സംഭവം കേരളത്തിലും ഇതിന് മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര് പിണറായിയിലെ കോഴിയാണ് പ്രസവിച്ചത്. പ്രവസിച്ച ഉടൻ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അന്ന് കോഴി ചത്തിരുന്നു. തള്ളക്കോഴിയുടെ ഉള്ളിൽ ഭ്രൂണം ഉണ്ടായെങ്കിലും തോടിന്റെ കവചം രൂപപ്പെട്ടിട്ടില്ല. ഭ്രൂണം വികസിച്ച് നിശ്ചിത സമയമെത്തിയാൽ സ്വാഭാവികമായും ശരീരം അതിനെ പുറന്തള്ളാൻ ശ്രമിക്കും. ഇതാകാം കാരണമെന്നും വിലയിരുത്തപ്പെടുന്നു.

Tags: Assamhen
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies