കൊളംബോ: ഇന്ത്യൻ കരസേനാ മേധാവി ജനറൽഎം.എം.നരവാനേ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദാ രജപക്സയുമായി കൂടിക്കാഴ്ച നടത്തി. അഞ്ചു ദിവസത്തെ സന്ദർശനമാണ് കരസേനാ മേധാവി ജനറൽ നരവാനേ ദ്വീപുരാജ്യത്ത് നടത്തുന്നത്. സൈനിക പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും സഹകരണം വർദ്ധപ്പിക്കേണ്ട ആവശ്യം ഇരുവരും ചർച്ച ചെയ്തു.
‘ജനറൽ എം.എം.നരവാനേ ഇന്ന് ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ആതിഥ്യം സ്വീകരിച്ചു. മഹിന്ദ രജപക്സെ ഇന്ത്യയുമായുള്ള സുദീർഘമായ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തമാക്ക ണമെന്ന ആഗ്രഹമാണ് പങ്കുവെച്ചത്. പ്രതിരോധ രംഗത്ത് കൂടുതൽ കാര്യങ്ങൾ ഇരുരാജ്യങ്ങൾക്കും നിർവ്വഹിക്കാനുണ്ടെന്നും രജപക്സെ പറഞ്ഞു.’ കേന്ദ്ര പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഇരുരാജ്യങ്ങളുടേയും കരസേനകൾ തമ്മിൽ മികച്ച ബന്ധമാണുള്ളത്. സൈനികപരമായ കരുത്തുനേടേണ്ടത് ഇരുരാജ്യങ്ങളുടേയും ആവശ്യമാണെന്നും ജനറൽ നരവാനേ ശ്രീലങ്കൻ പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Comments