ചെന്നെ: ഫോറസ്റ്റ് ഓഫീസർക്കൊപ്പം നടന്നുപോകുന്ന കുട്ടിയാനയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു കുട്ടിയാനയുടെ മറ്റൊരു ചിത്രം സൈബർ ലോകം കീഴടക്കിയിരിക്കുകയാണ്. തന്നെ രക്ഷിച്ച ഓഫീസറെ കെട്ടിപ്പിടിക്കുന്ന കുട്ടിയാനയെയാണ് ചിത്രത്തിൽ കാണാനാവുക.
തമിഴ്നാട്ടിലെ വനമേഖലയിൽ നിന്നുള്ള ചിത്രം ഐഎഫ്എസ് ഓഫീസറായ പ്രവീൺ കസ്വാനാണ് ട്വിറ്ററിൽ പങ്കുവെച്ചത്. തന്നെ രക്ഷപെടുത്തിയ ഓഫീസറുടെ കാലിൽ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിച്ച് നന്ദി പ്രകടിപ്പിക്കുകയാണ് കുട്ടിയാന. ഉദ്യോഗസ്ഥൻ ആനയെ സ്നേഹത്തോടെ നോക്കുന്നതും ചിത്രത്തിൽ കാണാം.
പരിക്കേറ്റ് കാട്ടിൽ ഒറ്റപ്പെട്ടുപോയ കുട്ടിയാനയെ അമ്മയുടെ അടുത്ത് എത്തിയ്ക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഉദ്യോഗസ്ഥർക്ക് പിറകെ കുറുമ്പുകാട്ടി നടക്കുന്ന ആനക്കുട്ടിയെ കാണാനാകും.
Love has no language. A baby elephant hugging a forest officer. The team rescued this calf & reunited with mother. pic.twitter.com/BM66tGrhFA
— Parveen Kaswan, IFS (@ParveenKaswan) October 14, 2021
Comments