താലിബാനുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിൽ പങ്കെടുക്കാനൊരുങ്ങി ഇന്ത്യ; വിട്ടുനിൽക്കുമെന്ന് അമേരിക്ക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താലിബാനുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിൽ പങ്കെടുക്കാനൊരുങ്ങി ഇന്ത്യ; വിട്ടുനിൽക്കുമെന്ന് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2021, 08:21 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: താലിബാനോടൊപ്പം ആദ്യമായി ഒരു അന്താരാഷ്‌ട്ര പരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി ഇന്ത്യ. റഷ്യയുടെ നേതൃത്വത്തിൽ താലിബാനടക്കം പത്ത് രാജ്യങ്ങൾ ഇന്ന് യോഗം ചേരും. റഷ്യ ആതിഥേയത്വം വഹിക്കുന്ന മോസ്‌കോ ഫോർമാറ്റ് ചർച്ചയിൽ ഇന്ത്യയുടെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. അഫ്ഗാനിൽ താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനെ കുറിച്ചും, രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാകുന്നത്. അഫ്ഗാനിൽ താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ച ശേഷം രണ്ടാം വട്ടമാണ് ഇന്ത്യയുടേയും അഫ്ഗാന്റെയും പ്രതിനിധികൾ ഒരു ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഒരുമിച്ച് പങ്കെടുക്കുന്നത്.

ജെ.പി.സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കുന്നത്. താലിബാന്റെ ഭാഗത്ത് നിന്ന് ഡെപ്യൂട്ടി പിഎം അബ്ദുൾ സലാം ഹനാഫി, വിദേശകാര്യമന്ത്രാലയം പ്രതിനിധി അബ്ദുൾ ഖഹർ ബാൽക്കി എന്നിവർ പങ്കെടുക്കും. ഇന്ത്യ-താലിബാൻ പ്രതിനിധികൾ തമ്മിൽ ഔദ്യോഗിക ചർച്ചകൾക്കപ്പുറമുള്ള കൂടിക്കാഴ്ച ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവ് വിദേശരാജ്യങ്ങളിലെ പ്രതിനിധികളെ അഭിസംബോധന ചെയ്യും. അഫ്ഗാനിസ്താനിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും, രാജ്യം നേരിടുന്ന പ്രശ്‌നങ്ങളുമാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുകയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചർച്ചയ്‌ക്ക് ശേഷം രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന പുറത്തിറക്കും.

2017ലാണ് ആറ് രാജ്യങ്ങൾ പങ്കെടുത്ത് കൊണ്ട് ആദ്യമായി മോസ്‌കോ ഫോർമാറ്റ് നടത്തിയത്. റഷ്യ, അഫ്ഗാനിസ്താൻ, ഇന്ത്യ, ഇറാൻ, ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് ആദ്യ മോസ്‌കോ ഫോർമാറ്റിൽ പങ്കാളികളായത്. അഫ്ഗാനിൽ താലിബാൻ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് അവരുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് മോസ്‌കോ ഫോർമാറ്റ് നടത്തുന്നത്. ചർച്ചയിലേക്ക് അമേരിക്കയേയും യോഗത്തിലേക്ക് ക്ഷണിച്ചുവെങ്കിലും, യോഗത്തിൽ നിന്ന് പിന്മാറുകയാണെന്ന് അമേരിക്കൻ പ്രതിനിധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags: Talibanmoscow format
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies