കൊച്ചി: എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. ട്വന്റി-ട്വന്റി യുഡിഎഫ് സഖ്യമാണ് അവിശ്വാസം കൊണ്ടുവന്നത്. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് അവിശ്വാസം പാസായത്.
ചെല്ലാനം ട്വന്റി ട്വന്റി കൂട്ടായ്മ കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് പിന്തുണക്കുകയായിരുന്നു. പുതിയ ഭരണത്തിൽ പ്രസിഡന്റ് സ്ഥാനം ട്വന്റി ട്വന്റിക്കും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും ലഭിക്കും. നിലവിൽ യു.ഡി.എഫ്-4 എൽ.ഡി.എഫ്- 9, ട്വന്റി ട്വന്റി-8 എന്നിങ്ങനെയാണ് കക്ഷി നില.
Comments