ദുരിതമേഖലയിൽ പോയി കണ്ട കാര്യമാണ് പറഞ്ഞതെന്ന് കെ. സുരേന്ദ്രൻ; വിജയരാഘവൻ പോയോന്ന് അറിയില്ല; ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാർ പരാജയപ്പെട്ടു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുരിതമേഖലയിൽ പോയി കണ്ട കാര്യമാണ് പറഞ്ഞതെന്ന് കെ. സുരേന്ദ്രൻ; വിജയരാഘവൻ പോയോന്ന് അറിയില്ല; ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാർ പരാജയപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 05:40 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സർക്കാരിനെയും അനാവശ്യമായി വിമർശിക്കാനാണ് ബിജെപിയും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വിമർശനത്തിന് മറുപടിയുമായി കെ. സുരേന്ദ്രൻ. വിജയരാഘവൻ ദുരിതമേഖലയിൽ പോയോ എന്ന് അറിയില്ല. പക്ഷെ പത്തനംതിട്ടയും കോട്ടയവും ഉൾപ്പെടെയുളള ദുരിത ബാധിത മേഖലകളിൽ നേരിട്ട് പോയിട്ടാണ് താൻ സർക്കാർ നിഷ്‌ക്രിയമാണെന്ന് പറഞ്ഞതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

എല്ലായിടത്തും കാണാൻ കഴിഞ്ഞത് സർക്കാരിന്റെ നിസ്സഹായാവസ്ഥയാണ്. സേവാഭാരതിയും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്. സർക്കാർ തിരിഞ്ഞുനോക്കാത്ത ക്യാമ്പുകളും വീടുകളും ഉണ്ട്. ആയിരക്കണക്കിന് വീടുകളിൽ വെളളവും ചെളിയും നിറഞ്ഞ് ഇപ്പോഴും കിടക്കുകയാണ്. സന്നദ്ധ സംഘടനാ പ്രവർത്തകരാണ് അവിടെ ശുചീകരണം നടത്തുന്നത്.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് പുതപ്പും ആഹാരവും വസ്ത്രവുമൊക്കെ എത്തിക്കുന്നതും സന്നദ്ധ സംഘടനാ പ്രവർത്തകരാണ്. ഒരു ആരോഗ്യ പ്രവർത്തകൻ പോലും തിരിഞ്ഞു നോക്കാത്ത ക്യാമ്പുകൾ ഉണ്ട്. പ്രായമായവർ കഴിയുന്ന ക്യാമ്പുകളിൽ പോലും കൊറോണ പരിശോധനയോ ഒന്നും നടത്തിയിട്ടില്ല.

പല സ്ഥലങ്ങളിലും എംഎൽഎമാർ ഉൾപ്പെടെയുളള ജനപ്രതിനിധികൾ തിരിഞ്ഞു നോക്കിയിട്ടില്ല. മന്ത്രിമാർ വെറുതെ സന്ദർശനം നടത്തി തിരിച്ചുപോകുകയല്ലാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥരോടും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടും ചോദിച്ചപ്പോൾ ആർക്കും പണം ചെലവഴിക്കാനുളള ഉത്തരവ് നൽകിയിട്ടില്ലെന്നാണ് അറിഞ്ഞതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ദുരന്തമുഖത്ത് രാഷ്‌ട്രീയം പറയാൻ പാടില്ലെന്ന് ഞങ്ങൾക്കും അറിയാം. പക്ഷെ രാഷ്‌ട്രീയം കളിക്കരുത്.ദുരിതാശ്വാസ പ്രവർത്തനത്തിൽ ഒരു ഏകോപനവും ഇല്ല. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ പ്രളയത്തിൽ നിന്ന് ഒരു പാഠവും പഠിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. മര്യാദയ്‌ക്ക് ഉപയോഗിക്കാനുളള ഗ്ലൗസ് പോലും ഉദ്യോഗസ്ഥരുടെ കൈവശമില്ല. ആദ്യ പ്രളയത്തിന് പിന്നാലെ കാശ് മുഴുവൻ പിരിച്ചെടുത്തിട്ട് ജനങ്ങളെ എന്തിനാണ് ദ്രോഹിക്കുന്നതെന്നും അതിനാണ് വിജയരാഘവൻ മറുപടി പറയേണ്ടതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags: K Surendranrain disasterFlood reliefbjp state presidentPinarayi Govt.ControversyBJP help
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies