കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു.കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് മരിച്ചത്. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതാണ് മരണകാരണം.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കൊട്ടാരക്കര വിജയ ആശുപത്രിയിൽ ഡ്രൈവർമാർ തമ്മിലാണ് സംഘർഷം ഉണ്ടായത്. വടിവാളും .കരിങ്കല്ലും ഇരുമ്പ് ബോർഡുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ രാഹുലിനായിരുന്നു ഗുരുതരമായി പുരുക്കേറ്റത്. ആബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള തൊഴിൽ തർക്കങ്ങളും സാമ്പത്തിക തർക്കങ്ങളുമായിരുന്നു ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
രാഹുലിനൊപ്പം കുത്തേറ്റ വിഷ്ണു,സഹോദരൻ വിനീത് എന്നിവർ ചികിത്സയിൽ തുടരുകയാണ്.സംഭവുമായി ബന്ധപ്പെട്ട ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഖിൽ,സജയകുമാർ,വിജയകുമാർ,ലിജിൻ,സച്ചു എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments