മതപഠനം നടത്താൻ താൽപര്യമില്ല; അഡ്മിഷനിടെ വിദ്യാർത്ഥിനിയെ അധിക്ഷേപിച്ച് കന്യാസ്ത്രീ; മാനനഷ്ടക്കേസിനൊരുങ്ങി കുടുംബം; കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതപഠനം നടത്താൻ താൽപര്യമില്ല; അഡ്മിഷനിടെ വിദ്യാർത്ഥിനിയെ അധിക്ഷേപിച്ച് കന്യാസ്ത്രീ; മാനനഷ്ടക്കേസിനൊരുങ്ങി കുടുംബം; കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 08:39 pm IST
FacebookTwitterWhatsAppTelegram

കോതമംഗലം : മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടാനായി എത്തിയ വിദ്യാർത്ഥിനിയെ മതപഠനത്തോട് താൽപര്യമില്ലെന്ന് അറിയിച്ചതിന്റെ പേരിൽ സ്‌കൂൾ അധികൃതർ അപമാനിച്ചതായി പരാതി. കോതമംഗലം വെങ്ങൂരാൻ വീട്ടിൽ വിഡി മാത്യുവിന്റെയും ദീപ്തി ഡന്നിയുടെയും മകൾക്കാണ് ദുരനുഭവം. കോതമംഗലം രൂപതയുടെ കീഴിലുള്ള സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ അധികൃതരാണ് അധിക്ഷേപിക്കുകയും മോശമായി സംസാരിക്കുകയും ചെയ്‌തെന്ന് കുടുംബം ആരോപിച്ചു.

ജനറൽ വിഭാഗത്തിൽ 24ാം റാങ്കോടു കൂടി അഡ്മിഷനു യോഗ്യത നേടിയിരുന്നുവെന്നാണ് കുട്ടി ബാലാവകാശ കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നത്. സെപ്റ്റംബർ 25ന് ആണ് കേസിന് ആസ്പദമായ സംഭവം.
അഡ്മിഷന് കുട്ടി വരേണ്ടതില്ലെന്ന് വാട്‌സാപ്പ് ഗ്രൂപ്പിൽ നിർദ്ദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് അമ്മ കുട്ടിയെ കൂടാതെ ഒറ്റക്കാണ് സ്‌കൂളിൽ എത്തിയത്. എന്നാൽ വിദ്യാർത്ഥിനിയെ കാണണമെന്ന് സ്‌കൂൾ അധികൃതർ നിർദ്ദേശിച്ചതു പ്രകാരം കുട്ടിയെ വിളിച്ചുകൊണ്ട് വരികയായിരുന്നു.

കുട്ടി സ്‌കൂളിൽ എത്തിയതിന് പിന്നാലെ സ്‌കൂളിലുണ്ടായിരുന്ന ജസീന എന്ന കന്യാസ്ത്രീ രൂക്ഷമായ ഭാഷയിൽ ശകാരിച്ചതായി മാതാവ് പരാതിയിൽ ആരോപിച്ചു. കൊറോണ കാലമായിരുന്നിട്ടു കൂടി മാസ്‌ക് നിർബന്ധിച്ച് അഴിപ്പിക്കുകയും ചെയ്തുവെന്ന് കുടുംബം ആരോപിച്ചു.കന്യാസ്ത്രീയുടെ ശകാരത്തിൽ താൻ വിഷമിച്ചു കരഞ്ഞെങ്കിലും കന്യാസ്ത്രീ ശകാരവർഷം നിർത്തിയില്ലെന്ന് കുട്ടിയുടെ പരാതിയിൽ പറയുന്നു.

അപേക്ഷയിൽ കുട്ടി റോമൻ കത്തോലിക്ക വിഭാഗക്കാരി ആണെന്ന് മനസ്സിലായതോടെ ഏത് പള്ളിയിലാണ് പോകുന്നതെന്നും സൺഡേ ക്ലാസുകളിൽ എവിടെയാണ് പോകുന്നതുമടക്കമുള്ള വിവരങ്ങൾ ചോദിച്ചു. എന്നാൽ, മതപഠനത്തിന് പോകാറില്ലെന്നും നാലാം ക്ലാസ് വരെ മാത്രമാണ് സൺഡേ സ്‌കൂളിൽ പോയതെന്നും കുട്ടി പറഞ്ഞു. എന്നാൽ മറുപടിയിൽ തൃപ്തരാകാത്ത അധികൃതർ ഇങ്ങനെയുള്ള കുട്ടിയെ പഠിപ്പിക്കുന്നതിന് വികാരിയച്ചന്റെ അനുമതി വേണമെന്ന് പറഞ്ഞു.താൻ വിശ്വാസപ്രമാണം പഠിപ്പിക്കാനല്ല കുട്ടിയുമായി എത്തിയതെന്നും സയൻസ് പഠിപ്പിക്കാനാണ് എത്തിയത് എന്ന് മറുപടി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതായി മാതാവ് പറഞ്ഞു.

കുട്ടിയുടെ മാതാവിന്റെ മറുപടിയിൽ ക്ഷുഭിതയായ കന്യാസ്ത്രീ ‘നീ അധികം സംസാരിക്കുകയൊന്നും വേണ്ട. അധികം സംസാരിക്കുന്നവരെ എനിക്ക് ഇഷ്ടമല്ല. നിന്നെ കണ്ടപ്പോഴേ മനസ്സിലായി നീ എങ്ങനെ ഉള്ളതാണെന്ന് എന്നിങ്ങനെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു എന്നാണ് ആരോപണം. കുട്ടിയെ ആദ്യം കൊണ്ടുവരാത്തപ്പോഴേ വശപ്പിശക് തോന്നി, നീ അമ്മ പറയുന്നത് ഒന്നും കേൾക്കണ്ടെന്നും പള്ളിയിലോ മറ്റോ പോകണമെങ്കിൽ സിസ്റ്ററോട് പറഞ്ഞാൽ മതിയെന്നും അവർ കുട്ടിയോടു പറഞ്ഞെന്നും മാതാവ് ആരോപിച്ചു.

സ്‌കൂൾ അധികൃതർക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്ന് കുട്ടിയുടെ മാതാവ് വ്യക്തമാക്കി. പ്രിൻസിപ്പൽ സിസ്റ്റർ ട്രീസ ജോസിന്റെ സാന്നിദ്ധ്യത്തിൽ സിസ്റ്റർ ജസീനയാണ് രൂക്ഷമായ ഭാഷയിൽ തങ്ങളെ അപമാനിച്ചതെന്നാണ് ഇവർ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനെഴുതിയ പരാതിയിൽ പറയുന്നത്.

Tags: kothamangalamadmission
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies