ത്രിപുരയിൽ തൃണമൂൽ എംപിയുടെ വാഹനത്തിന് നേർക്ക് ആക്രമണം; പിന്നിൽ ബിജെപിയാണെന്ന പ്രചാരണവുമായി തൃണമൂൽ കോൺഗ്രസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിപുരയിൽ തൃണമൂൽ എംപിയുടെ വാഹനത്തിന് നേർക്ക് ആക്രമണം; പിന്നിൽ ബിജെപിയാണെന്ന പ്രചാരണവുമായി തൃണമൂൽ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 09:55 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല : ത്രിപുരയിലെ പ്രചാരണ പരിപാടിയ്‌ക്കിടെ എംപി സുഷ്മിത ദേബിന്റെ വാഹനത്തിന് നേരെയുണ്ടായ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന പ്രചാരണവുമായി തൃണമൂൽ കോൺഗ്രസ്. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചാണ് പ്രവർത്തകർ ബിജെപിയ്‌ക്കെതിരെ പ്രചാരണം നടത്തുന്നത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബാണ് ആക്രമണത്തിന് പിന്നിൽ എന്നും തൃണമൂൽ കോൺഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്.

ഉച്ചയോടെയായിരുന്നു സുഷ്മിതയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. പാർട്ടി പരിപാടിയുടെ ഭാഗമായുള്ള പ്രചാരണത്തിനിടെ അംതാലിയിലായിരുന്നു സംഭവം. കാറിൽ പ്രചാരണം നടത്തുകയായിരുന്ന സുഷ്മിതയ്‌ക്കൊപ്പം മറ്റ് തൃണമൂൽ പ്രവർത്തകരും ഉണ്ടായിരുന്നു. പ്രചാരണത്തിനിടെ ഒരു സംഘം ആളുകൾ എത്തി വാഹനം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സുഷ്മിതയ്‌ക്കും പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. സുഷ്മിത അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബിപ്ലബ് കുമാർ ദേബിന്റെ അനുയായികളാണ് എംപിയുടെ വാഹനം ആക്രമിച്ചത് എന്നാണ് ആക്രമണത്തിന്റെ വീഡിയോ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് സംഭവത്തിൽ അമിത് ഷാ മൗനം പാലിക്കുന്നത്. ത്രിപുരയിലെ ജനങ്ങൾക്ക് എന്ത് സുരക്ഷയാണ് ഉള്ളത്. എവിടെയാണ് ജനാധിപത്യമെന്നും തൃണമൂൽ കോൺഗ്രസ് ചോദിച്ചു.

പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്കെതിരെ വ്യാപക അക്രമമാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അഴിച്ചുവിടുന്നത്. ഇത് ബംഗാളിനകത്തും പുറത്തും പാർട്ടിയുടെ പ്രതിച്ഛായയ്‌ക്ക് വലിയ മങ്ങലാണ് ഏൽപ്പിച്ചിരിക്കുന്നത്. ബിജെപിയ്‌ക്കെതിരെ തൃണമൂൽ പ്രവർത്തകർ ഉയർത്തുന്ന അനാവശ്യ ആരോപണങ്ങൾ ഇതിൽ നിന്നും മുഖം സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ.്

Tags: BJPthripurathrinamool congress
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies