ഡമാസ്കസ് : ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ സിറിയയിലെ അൽ-ഖ്വയ്ദയിലെ മുൻനിര നേതാക്കളിലൊരാളെ അമേരിക്ക വധിച്ചതായി റിപ്പോർട്ട്.
കൊടും ഭീകരനായ അബ്ദുൽ ഹമീർ അൽ മതർ ആണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. സെൻട്രൽ കമാൻഡ് വക്താവ് ആർമി മേജർ ജോൺ റിഗ്സ്ബിയാണ് വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽ മറ്റ് ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സിറിയയിൽ ഭീകരർക്കെതിരെ പോരാടുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ താവളത്തിന് നേരെ രണ്ടു ദിവസം മുൻപ് അൽ-ഖ്വയ്ദ ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതിന് സൈന്യം നൽകിയ മറുപടിയിലാണ് ഭീകരനേതാവ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
Comments