ക്യാപ്റ്റന്മാർക്കൊപ്പം ലോകോത്തര ഓൾറൗണ്ടർമാർ; ടി20 ഇന്നത്തെ മത്സരങ്ങൾ തീപാറും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാപ്റ്റന്മാർക്കൊപ്പം ലോകോത്തര ഓൾറൗണ്ടർമാർ; ടി20 ഇന്നത്തെ മത്സരങ്ങൾ തീപാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 11:33 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: അറബ് നാട്ടിലെ ഉഷ്ണക്കാറ്റിനേക്കാൾ ചൂടേറിയ ടി-20 ലോകകപ്പ് മത്സരങ്ങൾക്കായി ആരാധകർ ഇന്ന് സ്റ്റേഡിയത്തിലേക്ക്. ടി20യിൽ അസമാന്യം പ്രകടനം നടത്തുന്ന രണ്ടു തവണ തുടർച്ചയായി കിരീടം ചൂടിയ കരീബിയൻ നിരയും ലോക ഏകദിന ക്രിക്കറ്റിലെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും നേർക്കുനേർ പോരാടുന്നു. പ്രതാപകാലം വീണ്ടെടുക്കാൻ ഓസ്‌ട്രേലിയയും ലോകക്രിക്കറ്റിൽ മികച്ച തിരിച്ചുവരവിനായി ദക്ഷിണാഫ്രിക്കയും ഇന്ന് അറേബ്യൻ മണ്ണിൽ ഇറങ്ങുകയാണ്.

ലോകകപ്പിലെ പ്രമുഖ ടീമുകൾക്കൊപ്പം യോഗ്യതാ പോരാട്ടം ജയിച്ചാണ് ശ്രീലങ്കയും ബംഗ്ലാദേശും മുന്നേറിയത്. ഇവർക്കൊപ്പം സ്‌കോട്‌ലാന്റും അയർലന്റിനെ അട്ടിമറിച്ച് നമീബിയയും സൂപ്പർ12ൽ ഇടംനേടി. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ,ന്യൂസിലാന്റ്, വെസ്റ്റിൻഡീസ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവർ സൂപ്പർ 12ൽ മുന്നേ സ്ഥാനം പിടിച്ചിരുന്നു.

ഏകദിനത്തിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇപ്പോഴും മികച്ച ടീമെന്ന പേര് ടി20യിലും നിർത്താനാണ് ഇറങ്ങുന്നത്. ലോകകപ്പ് ഫൈനലിൽ ന്യൂസിലാന്റിനെതിരെ സൂപ്പർ ഓവറിലെ ജയം പോലും സംശയത്തിന്റെ നിഴലിലായ മോർഗനും കൂട്ടരും പക്ഷെ ടി-20യിൽ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ്. ഇന്ത്യക്കെതിരെ സന്നാഹമത്സരത്തിൽ തിളങ്ങാനാകാത്തതിന്റെ ക്ഷീണത്തോടെയാണ് സൂപ്പർ 12 മത്സരത്തിന് ഇംഗ്ലീഷ് പട ഇറങ്ങുന്നത്.

ബെയർസ്‌റ്റോവും ബട്‌ലറും ഡേവിഡ് മലാനും ഓൾറൗണ്ടർ മൊയീൻ അലിക്കുമൊപ്പം ബെൻസ്‌റ്റോക്‌സും ഇയാൻ മോർഗനും ഇംഗ്ലണ്ടിന് നിർണ്ണായകമാണ്. സാം കരനും ആദിൽ റഷീദും എതിരാളികൾക്ക് വെല്ലുവിളിയാകുന്ന ബൗളർമാരെന്ന നിലയിൽ മികച്ച ഫോമിലാണ്.

കീറോൺ പൊള്ളാഡ് മുന്നിൽ നിന്ന് നയിക്കുമ്പോൾ തന്റെ അവസാന ലോക ടി20ക്ക് ഇറങ്ങുന്ന 42 കാരൻ ക്രിസ് ഗെയിലും ഓൾറൗണ്ടർ ഡെയിൻ ബ്രാവോയും മുൻ നായകൻ ജാസൺ ഹോൾഡറും എതിരാളികളുടെ ഏതു തന്ത്രവും തിരിച്ചറിയുന്ന ലോകോത്തര താരങ്ങളാണ്. ഹെറ്റ്‌മെയറുടെ അസാമാന്യ ബാറ്റിംഗ് വെടിക്കെട്ട് ഏത് മികച്ച സ്‌കോറും മറികടക്കുമെന്നത് ഐ.പി.എല്ലിൽ തെളിഞ്ഞുകഴിഞ്ഞു.

ഓസ്‌ട്രേലിയ ഇറങ്ങുന്നത് ആറോൺ ഫിഞ്ചിന്റെ നേതൃത്വത്തിലാണ്.മാക്‌സ്വെല്ലും സ്റ്റീവ് സ്മിത്തും വാർണറും മാർക്കസ് സ്റ്റോയിൻസും നിർണ്ണായകമാണ്. ഹേസൽവുഡും സ്റ്റാർക്കും ആദം സാംപയും ബൗളിംഗിൽ ടീമിന് കരുത്തേകും.

ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത് തെബാ ബാവുമയുടെ നേതൃത്വത്തിലാണ്. ക്വിൻൺ ഡീക്വേക്കിന്റെ ലോകോത്തര മികവും എൻഗിഡി, റബാഡ, നോർജേ എന്നിവരുടെ ബൗളിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies