സ്വപ്‌നയും സരിത്തും അടുപ്പത്തിൽ: ശിവശങ്കറുമായി സ്വപ്‌നയ്ക്ക് അസ്വഭാവിക ബന്ധം:വിവരങ്ങൾ കൈമാറിയത് സിപിഎം കമ്മിറ്റി എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്‌നയും സരിത്തും അടുപ്പത്തിൽ: ശിവശങ്കറുമായി സ്വപ്‌നയ്‌ക്ക് അസ്വഭാവിക ബന്ധം:വിവരങ്ങൾ കൈമാറിയത് സിപിഎം കമ്മിറ്റി എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 11:50 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സരിത്തും അടുപ്പത്തിലായിരുന്നുവെന്ന് കസ്റ്റംസ് കുറ്റപത്രം. ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന് സൗകര്യം ഒരുക്കിയത് സ്വപ്‌നയാണ്. ഗൂഢാലോചനയിലും സ്വർണ്ണക്കടത്തിലും സ്വപ്‌നയ്‌ക്ക് നിർണ്ണായക പങ്കുണ്ട്. കൂടുതൽ പണം സമ്പാദിച്ച ശേഷം നിലവിലുള്ള പങ്കാളികളെ ഉപേക്ഷിച്ച് വിവാഹം കഴിക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി അസ്വഭാവിക ബന്ധമാണ് സ്വപ്‌ന പുലർത്തിയതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്വപ്‌നയുമായി ശിവശങ്കർ സാമ്പത്തിക ഇടപാടുകൾ നടത്തി. രാജ്യത്തിന് അകത്തും പുറത്തുമായുള്ള ഔദ്യോഗിക യാത്രകളിൽ അദ്ദേഹം സ്വപ്നയേയും കൂടെക്കൂട്ടി. സ്വർണ്ണം പിടികൂടിയതുമുതൽ എൻഐഎ അറസ്റ്റ് ചെയ്തത് വരെ സ്വപ്‌നയുമായി ശിവശങ്കർ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടതായി സന്ദീപ് നായരും മൊഴി നൽകി.

സ്വർണ്ണക്കടത്ത് ആസൂത്രണം ചെയ്യാനും കോഡ് വാക്കുകൾ ഉപയോഗിച്ച് വിവരങ്ങൾ കൈമാറാനും സിപിഎം കമ്മിറ്റി എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയത് സന്ദീപ് നായരാണ്. ഒരിക്കലും സ്വന്തം മൊബൈൽ ഫോൺ സ്വർണ്ണക്കടത്തിന് വേണ്ടി ഉപയോഗിക്കാതിരിക്കാൻ സംഘം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുറ്റപത്രം ഇന്നലെ കസ്റ്റംസ് കോടതിയിൽ കൈമാറി.

Tags: Swapna Sureshsarith
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies