കോട്ടയം: കേരളത്തിലെ പ്രളയബാധിതർക്ക് കൂടുതൽ സഹായങ്ങളുമായി കർണാടക ബിജെപിയും തമിഴ്നാട് യുവമോർച്ചയും. ഇന്നലെ നാല് ലോഡ് സാധനങ്ങൾ അയച്ച കർണാടകയിലെ ബിജെപി പ്രവർത്തകർ രണ്ടാം ഘട്ടമായി അഞ്ച് ട്രക്കുകളിലായി ദുരിതാശ്വാസ സാമഗ്രികൾ അയച്ചു. കർണ്ണാടക മന്ത്രി അശ്വത്ഥ് നാരായണൻ ട്രക്കുകൾ ഫ്ളാഗ് ഓഫ് ചെയ്തു.
ദുരന്തബാധിത മേഖലകളായ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് സാധനങ്ങൾ വിതരണം ചെയ്യുക. യുവമോർച്ച തമിഴ്നാട് ഘടകം അയച്ച ദുരിതാശ്വാസ സാമഗ്രികൾ കോട്ടയം മുണ്ടക്കയത്ത് എത്തി. വരും ദിവസങ്ങളിൽ ഇതും ദുരിതബാധിതർക്ക് വിതരണം ചെയ്യും.
ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച ബോധ്യപ്പെട്ടതിനെ തുടർന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പാർട്ടി കേന്ദ്ര നേതൃത്വത്തോട് സഹായം അഭ്യർത്ഥിച്ചത്. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കർണാടക, തമിഴ്നാട് ഘടകങ്ങൾ കേരളത്തിനായി കൈകോർക്കുകയായിരുന്നു.
Comments