സൈന്യത്തിൻറെ നിതാന്തജാഗ്രത: അമിത്ഷായുടെ കശ്മീർ സന്ദർശത്തിനിടെ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി പൊളിഞ്ഞു, പിന്നിൽ പാകിസ്താൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈന്യത്തിന്റെ നിതാന്തജാഗ്രത: അമിത്ഷായുടെ കശ്മീർ സന്ദർശത്തിനിടെ ആക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി പൊളിഞ്ഞു, പിന്നിൽ പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 06:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനത്തിനിടെ ഭീകരർ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി. ഐഎസ്ഐ ഇതിനുവേണ്ടി എല്ലാ പിന്തുണയും ഭീകർക്ക് നൽകിയിരുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്. മൂന്നു റിപ്പോർട്ടുകളാണ് ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്.

ഭീകരാക്രമണത്തെ കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നു. മൂന്ന് ഭീകര സംഘങ്ങൾക്കാണ് ഇതു സംബന്ധിച്ച് ഐഎസ്ഐ പിന്തുണ നൽകിയതെന്നാണ് റിപ്പോർട്ടുകൾ. വിദേശത്തു നിന്നുള്ള ഒരു ഭീകരനെ പ്രദേശത്തേക്ക് ഇതിനായി ഐഎസ്ഐ അയച്ചിട്ടുണ്ടെന്നാണ്  വിവരം ലഭിച്ചത് .പ്രദേശത്ത് നിന്നുള്ള രണ്ട് ഭീകരരെയും ദൗത്യത്തിനായി നിയോഗിച്ചിരുന്നു.

ഐടിബിപിയുടെ പാന്ത ചൗക്കിൽ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. എന്നാൽ റിപ്പോർട്ടുകൾ ലഭിച്ചയുടനെ സുരക്ഷാ സേന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചു. ലോക്കൽ പോലീസ്, ജിആർപി തുടങ്ങിയ ഏജൻസികൾക്കും രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ഒക്ടോബർ 21, 22 തീയതികളിൽ പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള കാണ്ഡ പ്രദേശത്ത് നിന്ന് എകെ -47 റൈഫിൾ ഗ്രനേഡുകളും എട്ട് മുതൽ 10 കിലോഗ്രാം വരെ വരുന്ന മയക്കുമരുന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആയുധങ്ങളും മയക്കുമരുന്നുകളും പ്രദേശത്ത് ഒളിപ്പിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.ഇതിനു പിന്നിൽ ഒരു അജ്ഞാത സംഘമുണ്ടെന്നും അന്വേഷണ ഏജൻസികൾ സ്ഥീരികരിച്ചു. ഈ അന്വേഷണത്തിലാണ് ആക്രമണത്തിന്റെ വൻ പദ്ധതികൾ പുറത്തുവന്നത്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത്ഷാ ജമ്മുകശ്മീരിലെത്തിയത്. ഭീകരതയ്‌ക്കെതിരെ ശക്തമായ സന്ദേശമാണ് അമിത്ഷാ നൽകിയത്. ഒരു കാരണവശാലും തീവ്രവാദം വച്ചുപൊറുപ്പിക്കില്ലെന്നും കശ്മീരിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അമിത്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.

 

Tags: Kashmiramithshaterrorist's attack
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies