തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ടിവി സംസ്കാരയിൽ ക്രൈംബ്രാഞ്ച് പരിശോന നടത്തി. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലിന്റെ പേരിൽ തട്ടിപ്പ് നടന്നെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.
തിരുവനന്തപുരം സ്വദേശി ഹരിപ്രസാദിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. ഹരിപ്രസാദിന്റെ പൂവച്ചലിലെ വീട്ടിലായിരുന്നു പരിശോധന. ചാനലിന്റെ കുമാരപുരത്തെ ഓഫീസിൽ നേരത്തെ മോൻസൻ മാവുങ്കലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
തലസ്ഥാനത്തും പുരാവസ്തു മ്യൂസിയം തുടങ്ങാൻ ആലോചിച്ചിരുന്നെന്ന് പുരാവസ്തു തട്ടിപ്പിൽ പ്രതിയായ മോൻസൻ വ്യക്തമാക്കിയിരുന്നു. ടിവി സംസ്കാര ചാനൽ സ്വന്തമാക്കാൻ ആഗ്രഹിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.ചാനലിനായി 10 ലക്ഷം രൂപ കൈമാറിയെന്നും നിയമപ്രകാരം ചാനലിന്റെ ചെയർമാനായിട്ടില്ലെന്നും മോൻസൻ ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചു.
Comments