തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പ്രതിപക്ഷം അടിയനന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കെ.കെ രമ എംഎൽഎ ആണ് നോട്ടീസ് നൽകിയത്. സർക്കാർ കൂട്ടുനിന്ന രാജ്യത്തെ ആദ്യ ദുരഭിമാന കുറ്റകൃത്യമാണ് ദത്ത് വിഷയമെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമ വിരുദ്ധമായി കുട്ടിയെ കൈമാറ്റം ചെയ്ത ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെടും.
ശിശു ക്ഷേമസമിതിയും പൊലീസും നടത്തിയ അനധികൃതവും നിയമവിരുദ്ധവുമായ ഇടപെടൽ മൂലം കേരള സമൂഹത്തിനുണ്ടായ ആശങ്ക സഭ നിർത്തിവെച്ച് ചർച്ചചെയ്യണം. കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴ്ഘടകം മുതൽ സംസ്ഥാനതലം വരെയുള്ള നേതാക്കൾ കുറ്റകൃത്യത്തിന് കൂട്ടുനിന്ന സാഹചര്യത്തിൽ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Comments