തീവ്രവാദികൾക്ക് ധനസഹായം നൽകൽ; കശ്മീരിലെ 17 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദികൾക്ക് ധനസഹായം നൽകൽ; കശ്മീരിലെ 17 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 07:58 am IST
FacebookTwitterWhatsAppTelegram

കശ്മീർ: ജമ്മു കശ്മീരിൽ ഏഴ് ജില്ലകളിലെ 17 കേന്ദ്രങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തുന്നു. തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. കശ്മീർ ഡിവിഷനിലെ അനന്ത്‌നാഗ്, കുൽഗാം, ഗന്ദേർബൽ, ബന്ദിപ്പോര, ബുഡ്ഗാം ജില്ലകളിലും ജമ്മു ഡിവിഷനിലെ കിഷ്ത്വാർ, ജമ്മു ജില്ലകളിലുമാണ് റെയ്ഡ് നടത്തുന്നത്. ജമാഅത്ത്-ഇ-ഇസ്ലാമി അംഗങ്ങളുടെ വീടുകളിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളും നിരവധി രേഖകളും റെയ്ഡിൽ പിടിച്ചെടുത്തതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്.

സാമൂഹിക പ്രവർത്തനങ്ങളുടെ മറവിൽ തീവ്രവാദ സംഘടനകളിലേക്ക് പണം എത്തുന്നുണ്ടെന്നാണ് എൻഐഎ കണ്ടെത്തിയത്. കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ചില സംഘടനകൾ ഈ പണം ഉപയോഗിക്കുകയാണെന്നും തെളിഞ്ഞിട്ടുണ്ട്. താഴ്‌വരയിലെ സമാധാന അന്തരീക്ഷം തകർക്കുക, മത സാമുദായിക ഐക്യം തകർക്കുക തുടങ്ങിയവയാണ് തീവ്രവാദികൾ പ്രധാനമായും ലക്ഷ്യമിടുന്നത്.

നേരത്തെ ഓഗസ്റ്റ് 8,9 തിയതികളിൽ കശ്മീരിലെ 10ഉം ജമ്മുവിലെ 4ഉം ജില്ലകളിലെ 61 കേന്ദ്രങ്ങളിൽ എൻഐഎ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തീവ്രവാദ നിരോധന നിയമപ്രകാരം കേന്ദ്രം അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ഭീകര സംഘടനയാണ് ജമാഅത്ത്-ഇ-ഇസ്ലാമി. തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും, അവർക്ക് ജമാഅത്ത്-ഇ-ഇസ്ലാമി വഴി സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്‌കർ ഇ തൊയ്ബ എന്നീ തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണ് ജമാഅത്ത്-ഇ-ഇസ്ലാമി അവരുടെ പ്രവർത്തനങ്ങൾ കശ്മീരിൽ ശക്തിപ്പെടുത്തുന്നതെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ജമാഅത്ത്-ഇ-ഇസ്ലാമി വഴി കൂടുതൽ യുവാക്കളെ തീവ്രവാദത്തിലേക്ക് കൊണ്ടുവരാനാണ് മറ്റ് ഭീകരസംഘടനകൾ ശ്രമിക്കുന്നതെന്നും എൻഐഎ വ്യക്തമാക്കി.

Tags: Jammu KashmirNIATerror funding case
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies