പലപ്പോഴും മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നു; സിപിഎമ്മിലെ അനുഭവം തുറന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പലപ്പോഴും മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നു; സിപിഎമ്മിലെ അനുഭവം തുറന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2021, 12:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: 20 വർഷം നീണ്ട സിപിഎം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്. സിപിഎം അംഗത്വമെടുത്തില്ലെങ്കിൽ പോലും പാർട്ടി വക്താവിനെപ്പോലെയാണ് താൻ പെരുമാറിയത്. പലപ്പോഴും മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നിട്ടുണ്ടെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലേക്കുളള മടങ്ങിവരവ് പ്രഖ്യാപിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് ചെറിയാൻ ഫിലിപ്പ് മനസ് തുറന്നത്. കോൺഗ്രസ് നേതാവും രാഷ്‌ട്രീയ ഗുരുവുമായ എകെ ആന്റണിയെ സന്ദർശിച്ച ശേഷമായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ വാർത്താസമ്മേളനം.

കോൺഗ്രസിലായിരുന്നപ്പോഴാണ് താൻ ഏഴ് പുസ്തകങ്ങൾ എഴുതിയിട്ടുളളത്. കോൺഗ്രസിനുളളിൽ നേതാക്കൾ തമ്മിലുളള തർക്കവും അതുണ്ടാക്കിയ പ്രശ്‌നങ്ങളുമൊക്കെ തനിക്ക് എഴുതാം. പക്ഷെ സിപിഎമ്മിലെ വിഭാഗീയതയും പ്രശ്‌നങ്ങളും എഴുതിയാൽ എകെജി സെന്ററിന്റെ വരാന്തയിൽ കയറാൻ പറ്റില്ല. തന്റെ മൗലിക രചനകൾ ഉണ്ടാകണമെന്നും ഇനിയും അത് തുടർന്നില്ലെങ്കിൽ കാലത്തോട് ചെയ്യുന്ന നീതികേടായിരിക്കും എന്നതുകൊണ്ടാണ് ഇടത് സഹയാത്രിക സ്ഥാനം വേണ്ട എന്ന് തീരുമാനിച്ചതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

രാഷ്‌ട്രീയ സത്യസന്ധതയും അന്തസും പുലർത്തിയാണ് ഇടതുപക്ഷത്ത് നിന്നിട്ടുളളത്. സിപിഎമ്മിന് വേണ്ടി പ്രചാരണം നടത്തുമ്പോൾ ഒരു സിപിഎം നേതാവിനെയും അണികളെയും പിണക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ല. അത് അവർക്ക് രാഷ്‌ട്രീയമുന്നേറ്റത്തിന് ആവശ്യമായിരുന്നു. അവരേൽപിച്ച രാഷ്‌ട്രീയ ചുമതലകൾ എല്ലാം സത്യസന്ധമായി നിർവ്വഹിച്ചിട്ടുണ്ട്.

പക്ഷെ സിപിഎമ്മിൽ എത്തുന്നതിന് മുൻപ് താൻ ഒരു രാഷ്‌ട്രീയവ്യക്തിത്വവും രാഷ്‌ട്രീയ ജീവിയുമായിരുന്നു. എന്നാൽ രാഷ്‌ട്രീയരംഗത്ത് ഇടതുപക്ഷം തന്നെ പ്രയോജനപ്പെടുത്തിയെങ്കിലും മുഖ്യധാരയിൽ നിന്ന് താൻ പിന്നോട്ടുപോയി. മരണം വരെ രാഷ്‌ട്രീയത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്നതിന് ഇടത് സഹവാസം കൊണ്ട് സാധിക്കില്ലെന്ന് മനസിലായി. അധികാരസ്ഥാനം മോഹിച്ചല്ല കോൺഗ്രസിലേക്ക് മടങ്ങുന്നത്. രാഷ്‌ട്രീയ ജീവിതം നിലനിർത്തണമെന്ന ആഗ്രഹം കൊണ്ടാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

12 വയസ് മുതൽ 47 വയസ് വരെ ഒരു രാഷ്‌ട്രീയ ജീവി എന്ന നിലയിൽ കോൺഗ്രസിൽ പ്രവർത്തിച്ചു യൗവ്വന ഊർജ്ജം മുഴുവൻ കോൺഗ്രസിന് വേണ്ടി നൽകിയതാണ്. തന്റെ തറവാട്ടിലേക്ക് പോകാൻ ഒരു പ്രയാസവുമില്ല തന്റെ അധ്വാനം അവിടെ ഉണ്ട്.

കോൺഗ്രസിൽ താൻ ഒരു പോരാളിയായിരുന്നു. അത് തനിക്ക് വേണ്ടിയായിരുന്നില്ല കോൺ
ഗ്രസസ് തകരാതിരിക്കാൻ വേണ്ടിയായിരുന്നു. യൂത്ത് കോൺഗ്രസിലെ അധികാര കുത്തകയ്‌ക്കെതിരെ ഉൾപ്പെടെ താൻ ശബ്ദിച്ചിട്ടുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 20 വർഷത്തിന് മുൻപ് താൻ പറഞ്ഞ അധികാര കുത്തക അവസാനിപ്പിക്കണമെന്ന കാര്യം കോൺഗ്രസ് നടപ്പിലാക്കി. അത് തിരിച്ചുപോക്കിനുളള സഹായകരമായ സാഹചര്യം ഉണ്ടാക്കിയെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

Tags: CPIMcheriyan philipCongress leader
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies